HOME
DETAILS

മതവെറിയും വര്‍ണവെറിയും കടന്നുവരുന്ന മാര്‍ഗങ്ങള്‍

  
backup
March 19 2017 | 00:03 AM

veenduvicharam-by-a-sajeevan-2

അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരിയും എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ രതീദേവി കഴിഞ്ഞദിവസം ചില അനുഭവങ്ങളെക്കുറിച്ചു പറഞ്ഞു. അമേരിക്കയില്‍ നഗരത്തിരക്കുകളില്‍നിന്നൊഴിഞ്ഞ് ഗ്രാമീണാന്തരീക്ഷത്തിലാണ് ഏറെനാളായി അവര്‍ താമസിക്കുന്നത്.


പല രാജ്യങ്ങളില്‍നിന്നുള്ള ഇടത്തരക്കാര്‍ താമസിക്കുന്ന ഒരു കൊച്ചുഗ്രാമം. അതില്‍ അമേരിക്കക്കാരുണ്ട്. റഷ്യക്കാരുണ്ട്, യൂറോപ്യന്മാരുണ്ട്, പാകിസ്താന്‍കാരും ഇന്ത്യക്കാരുമുണ്ട് അങ്ങനെ പല ദേശക്കാരുമുണ്ട്. രാജ്യാതിര്‍ത്തിയെക്കുറിച്ചുള്ള പരിഗണനകളില്ലാതെ, മതഭേദമില്ലാതെ അവരെല്ലാം ഏകോദരസഹോദരങ്ങളെപ്പോലെയാണു കഴിഞ്ഞിരുന്നത്. ഏതു വിഭാഗത്തിന്റെയും ആഘോഷം ആ ഗ്രാമത്തിന്റെ മുഴുവന്‍ സന്തോഷമായിരുന്നു. ആരുടെയും സന്തോഷം എല്ലാവരുടെയും സന്തോഷമായിരുന്നു.
''എത്രകാലമായി ഞങ്ങള്‍ മനസ്സുതുറന്നു കഴിഞ്ഞുവെന്നറിയാമോ. എന്തൊരു സന്തോഷമായിരുന്നു ഞങ്ങള്‍ക്കിടയില്‍. പൊതുവെ എല്ലാവരുമായും പെട്ടെന്ന് ഇണങ്ങുന്നയാളായതിനാല്‍ ദിവസത്തില്‍ മൂന്നു നാലു വീട്ടുകാരോടെങ്കിലും വിശേഷങ്ങള്‍ പങ്കിട്ടേ ഞാന്‍ എന്റെ വീട്ടില്‍ തിരിച്ചെത്തിയിരുന്നുള്ളു. എന്റെ മകന് ഏറ്റവും പ്രിയങ്കരരായിരുന്നു അയല്‍വീട്ടിലെ കൂട്ടുകാര്‍.''


രതീദേവി ഇത്രയും പറഞ്ഞത് ഡൊനാള്‍ഡ് ട്രംപ് അധികാരത്തിലെത്തുംമുമ്പുള്ള തന്റെ ഗ്രാമത്തിലെ വിശേഷങ്ങളാണ്. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമുള്ള അനുഭവങ്ങളാണ് ഇനി അവര്‍ പറയുന്നത്.
''എന്റെ മകന്‍ ഒരു ദിവസം കൂട്ടുകാരനായ മുഹമ്മദുമൊത്തു കളിക്കുകയായിരുന്നു. അതിനിടയില്‍ അയല്‍ക്കാരികളായ ചില വെള്ളക്കാരായ സ്ത്രീകള്‍ എന്റെ മകനെ വിളിച്ചു സ്വകാര്യമായി ഇങ്ങനെ പറഞ്ഞു, ''മോനേ നീ മുഹമ്മദിനൊപ്പം കളിക്കരുത്.''


സ്‌കൂള്‍ വിദ്യാര്‍ഥിയായ എന്റെ മകന് അവര്‍ പറഞ്ഞതിന്റെ അര്‍ഥം പിടികിട്ടിയില്ല. കാരണം, നന്നേ ചെറുപ്പം മുതല്‍ അവന്റെ കളിക്കൂട്ടുകാരനാണ് മുഹമ്മദ്. അവന്റെ സമപ്രായക്കാരന്‍. അവനൊപ്പം കളിക്കുന്നതിനെ ഇതുവരെ ആരും വിലക്കിയിട്ടില്ലല്ലോ എന്നായിരുന്നു അവന്റെ സംശയം.


അവന്‍ അക്കാര്യം ചോദിച്ചു: ''എന്തുകൊണ്ടു കളിച്ചുകൂടാ. മുഹമ്മദ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ്. ഞങ്ങള്‍ എത്രയോ കാലമായി നല്ല കൂട്ടാണ്. അവനൊപ്പം നടക്കുന്നതിനെയോ കളിക്കുന്നതിനെയോ എന്റെ മാതാവ് ഇതുവരെ വിലക്കിയിട്ടുമില്ല.''


അപ്പോള്‍ ആ സ്ത്രീകള്‍ തങ്ങള്‍ അവരുടെ കൂട്ടുവിലക്കാനുള്ള കാരണം വ്യക്തമാക്കി: ''മുഹമ്മദ് മുസ്‌ലിമാണ്.''
''അതിനെന്ത്.'' എന്നായിരുന്നു മകന്റെ നിഷ്‌കളങ്കമായ മറുചോദ്യം. തന്റെ ചോദ്യത്തിനു യുക്തിസഹമായ ഉത്തരം ആ സ്ത്രീകളില്‍നിന്നു കിട്ടാത്തതിനാല്‍ അവന്‍ എന്നോട് അക്കാര്യം ചോദിച്ചു.''


ആ ചോദ്യം കേട്ട് താന്‍ ഞെട്ടിപ്പോയെന്നു രതീദേവി പറയുന്നു. തന്റെ അയല്‍പ്പക്കത്തുകാരില്‍നിന്ന് അത്തരമൊരു പ്രതികരണം അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മതമേതെന്നോ രാജ്യമേതെന്നോ ചിന്തിക്കാതെ ഇത്രയും നാള്‍ കഴിഞ്ഞവര്‍ക്കു രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ തമ്മില്‍ കളിക്കുന്നതില്‍പ്പോലും സാമുദായികമായ തൊട്ടുകൂടായ്മ കാണാന്‍ കഴിഞ്ഞിരിക്കുന്നുവെന്നത് വരാന്‍ പോകുന്ന ദുര്‍ദ്ദിനങ്ങളെക്കുറിച്ചുള്ള ഭീതി അവരുടെ മനസ്സില്‍ നിറച്ചു.


''ട്രംപ് അധികാരത്തിലേറിയതോടെ അമേരിക്കയില്‍ സംഭവിച്ച മാറ്റമാണിത്. ഇത്രയും കാലം ഉറ്റവരായി കഴിഞ്ഞവര്‍ ശത്രുക്കളായി മാറിയിരിക്കുന്നു. സംശയത്തിന്റെ കണ്ണോടെയാണ് അമേരിക്കക്കാരില്‍ പലരും പുറംരാജ്യത്തുള്ളവരെ, പ്രത്യേകിച്ച് മുസ്‌ലിംകളെ, കാണുന്നത്. ജീവിതമെന്തെന്ന് അറിയാത്ത കൊച്ചുകുട്ടിപോലും, അവന്റെ മതം തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതാണെങ്കില്‍, അവര്‍ക്കു വെറുപ്പിന്റെ പ്രതീകമായി മാറിക്കഴിഞ്ഞു.''- ഇതു പറയുമ്പോള്‍ രതീദേവിയുടെ മനസ്സിലെ ഭീതിയുടെ നടുക്കം നമുക്ക് അനുഭവപ്പെടും.


ഇരട്ടടവര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ യാഥാസ്ഥിതികര്‍ക്കിടയില്‍ രൂപംകൊണ്ട ഇസ്‌ലാമോ ഫോബിയ അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥ പ്രാപിച്ചിരിക്കുകയാണ് ട്രംപിന്റെ ഭരണത്തോടെയെന്നാണ്  ഈ സംഭവം വ്യക്തമാക്കുന്നത്. ഇസ്‌ലാംവിരുദ്ധത മാത്രമല്ല, കടുത്ത വര്‍ണ്ണവെറിയും, അമേരിക്കന്‍ സമൂഹത്തില്‍ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണെന്നു സൂചിപ്പിക്കുന്ന അനുഭവവും രതീദേവി വിവരിച്ചു.


അവരുടെ മകന്റെ ക്ലാസില്‍ മറ്റൊരു വിദ്യാര്‍ത്ഥി ഒരു വാക്ക് പലതവണ തെറ്റായി ഉച്ചരിച്ചു. ആ തെറ്റ് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും അവര്‍ അതു തിരുത്തിയില്ലെന്നും കണ്ടപ്പോള്‍ രതീദേവിയുടെ മകന്‍ സഹപാഠിക്കു ശരിയായ ഉച്ചാരണം പറഞ്ഞു കൊടുത്തു. അത് അനാവശ്യമായ നടപടിയും അനുസരണക്കേടുമായി അധ്യാപിക കണ്ടു.


താന്‍ ഒരു തെറ്റു തിരുത്തുകയായിരുന്നുവെന്ന ആ കുട്ടിയുടെ വിശദീകരണമൊന്നും അവര്‍ കേട്ടില്ല. അവനെ ക്ലാസില്‍നിന്നു പുറത്തുനിര്‍ത്തി ഒരു പ്രസിദ്ധീകരണം വായിക്കാന്‍ ആവശ്യപ്പെട്ടു. ആ പ്രസിദ്ധീകരണം മറിച്ചുനോക്കിയ കുട്ടി ഞെട്ടിപ്പോയി. അതിലെ മുഖ്യലേഖനം വെള്ളക്കാരന്റെ മഹത്വം പ്രകീര്‍ത്തിക്കുന്നതായിരുന്നു.
അതു കണ്ട് ആ കുട്ടി ഞെട്ടിപ്പോയി. തന്നെ ക്ലാസില്‍നിന്നു പുറത്താക്കിയത് അവനെ വേദനിപ്പിച്ചില്ല. അകാരണമായ ആ ശിക്ഷയേക്കാന്‍ അവന്റെ മനസ്സിനെ മുറിവേല്‍പ്പിച്ചത് വിവിധ രാജ്യങ്ങളില്‍നിന്നുള്ള കറുത്തവരും ഇരുണ്ടനിറക്കാരും വെളുത്തവരുമെല്ലാം ഒന്നിച്ചിരുന്നു പഠിക്കുന്ന ഒരു വിദ്യാലയത്തില്‍ ഇങ്ങനെയൊരു പ്രസിദ്ധീകരണം പ്രവേശിപ്പിക്കുന്നതു പോലും പാതകമല്ലേയെന്നായിരുന്നു അവന്റെ ആ ചോദ്യം.
'' അവന്‍ ആ ചോദ്യം എന്നോടു ചോദിച്ചു. വിദ്യാലയത്തിലെ ആ ധിക്കാരപരമായ നടപടിയെ ചോദ്യം ചെയ്യണമെന്നു നിര്‍ബന്ധിച്ചു.''


അങ്ങനെയൊക്കെ ചെയ്യേണ്ടതാണെന്ന് രതീദേവിക്കും അറിയാമായിരുന്നു. എന്നാല്‍, വര്‍ണവെറിയും വംശവെറിയും ഭീകരമായ ഘട്ടത്തില്‍ ഇതൊക്കെ പ്രയോജനം ചെയ്യുമോ എന്ന ഭീതി അവരെ വേട്ടയാടുന്നുണ്ടായിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  a minute ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  8 minutes ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  16 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  27 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  31 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  an hour ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  2 hours ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 hours ago