HOME
DETAILS

യു.പി വിജയത്തിനു പിന്നാലെ കേരളത്തിലും ബംഗാളിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ ആര്‍.എസ്.എസ്

  
backup
March 19 2017 | 01:03 AM

%e0%b4%af%e0%b5%81-%e0%b4%aa%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ മികച്ച വിജയത്തിനു പിന്നാലെ സംഘ്പരിവാര്‍ സ്വാധീനം കുറവുള്ള സംസ്ഥാനങ്ങളായ ബംഗാളിലും കേരളത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആര്‍.എസ്.എസ് തീരുമാനം. ഇടതു-മേതതരകക്ഷികള്‍ക്ക്  ശക്തമായ വേരോട്ടമുള്ളഈ സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്കെതിരേ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നുവെന്ന പ്രചാരണങ്ങള്‍ ഉയര്‍ത്തിയാവും ആര്‍.എസ്.എസ് സ്വാധീനത്തിന് ശ്രമിക്കുക.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇവരുടെ പ്രവര്‍ത്തനം.  നിലവില്‍ ബംഗാള്‍ നിയമസഭയില്‍ ബി.ജെ.പിക്ക് മൂന്നും കേരളത്തില്‍ ഒരുസീറ്റുമാണുള്ളത്. രണ്ടിടത്തും ബി.ജെ.പിക്കു വേണ്ടി ആര്‍.എസ്.എസ് വളണ്ടിയര്‍മാരാണ് നിയമസഭാതെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത്. കേരളത്തില്‍ ആറുശതമാനത്തില്‍ നിന്ന് ബി.ജെ.പിയുടെ വോട്ട് വിഹിതം 10.5 ശതമാനമായും ബംഗാളില്‍ നാലില്‍ നിന്ന് 10.2 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.

ഈയാഴ്ച കോയമ്പത്തൂരില്‍ നടക്കുന്ന സംഘ്പരിവാറിന്റെ അഖിലഭാരതീയ പ്രതിനിധി സഭയിലെ പ്രധാന അജണ്ടയും കേരളത്തിലും ബംഗാളിലും സ്വാധീനമുറപ്പിക്കുന്നതിനെ കുറിച്ചാകുമെന്നാണ് വിവരം.  കഴിഞ്ഞമാസം ആര്‍.എസ്.എസിന്റെ നാഗ്പൂരിലെ ആസ്ഥാനത്തു നടന്ന യോഗത്തിലും കേരള വിഷയങ്ങളായിരുന്നു മുഖ്യ അജണ്ട
കഴിഞ്ഞ ഒക്ടോബറില്‍ ഹൈദരാബാദില്‍ നടന്ന അഖിലേന്ത്യാ പ്രതിനിധി സഭയിലും കേരളത്തിലെയും ബംഗാളിലെയും സംഘര്‍ഷങ്ങളായിരുന്നു വിഷയം.

കേരളത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എമ്മും ബംഗാളില്‍ ഹിന്ദുക്കള്‍ക്കെതിരേ തീവ്രവാദികളും ആക്രമണം നടത്തുകയാണെന്ന് ഹൈദരാബാദ് യോഗം പ്രമേയവും പാസാക്കിയിരുന്നു. കേരളത്തിലേക്കാള്‍ ലക്ഷ്യംവയ്ക്കുക പശ്ചിമബംഗാളിലാവുമെന്നും സംസ്ഥാനത്തെ ഭൂരിപക്ഷസമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും മുതിര്‍ന്ന സംഘ്പരിവാര്‍ നേതാവ് പറഞ്ഞു.  രാജ്യദ്രോഹികളുടെയും സാമൂഹികവിരുദ്ധരുടെയും പരീക്ഷണശാലയാണ് ബംഗാളെന്നാണ് ആര്‍.എസ്.എസ് വിലയിരുത്തുന്നത്.  വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നുവെന്നാരോപിച്ചു ആര്‍.എസ്.എസിനു കീഴിലുള്ള 125 സ്‌കൂളുകള്‍ അടുത്തിടെ മമതാ ബാനര്‍ജി സര്‍ക്കാര്‍ അടപ്പിച്ചത് ഇവരെ പ്രകോപിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago