HOME
DETAILS
MAL
കരിപ്പൂര്‍ രക്ഷായജ്ഞം 20 മുതല്‍
backup
March 19 2017 | 02:03 AM
കോഴിക്കോട്: കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് 111 മണിക്കൂര്‍ രാപ്പകല്‍ സത്യഗ്രഹം നടത്തുന്നു.
മലബാര്‍ ഡവലപ്മെന്റ് ഫോറം കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്രൊട്ടക്ഷന്‍ മൂവ്മെന്റിന്റെ നേതൃത്വത്തിലാണ് മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറില്‍ കരിപ്പൂര്‍ രക്ഷായജ്ഞം നടക്കുന്നത്.
20ന് രാവിലെ 10ന് ആരംഭിക്കുന്ന സത്യഗ്രഹം 25 വരെ നീണ്ടുനില്‍ക്കും. രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, പ്രവാസി കൂട്ടായ്മകള്‍ തുടങ്ങിയവര്‍ കരിപ്പൂര്‍ രക്ഷായജ്ഞത്തില്‍ പങ്കെടുക്കുമെന്ന് എം.ഡി.എഫ് കാലിക്കറ്റ് എയര്‍പോര്‍ട്ട് പ്രൊട്ടക്ഷന്‍ മൂവ്മെന്റ് ചെയര്മാന് എം.ജി.എസ് നാരായണന്, ജനറല്‍ കണ്‍വീനര്‍ കെ.എം ബഷീര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."