ഐ.സി.ഡി.എസ് സമൂഹത്തിലെ അമ്മമാര്‍: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
ശ്രീകൃഷ്ണപുരം: സമൂഹത്തെ രൂപപ്പെടുത്തുന്ന അമ്മമാരാണ് ഐ.സി.ഡി.എസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസിന് പുതുതായി നിര്‍മിച്ച ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാല്യത്തോടും, വാര്‍ധക്യത്തോടും ക്രൂരത കാണിക്കുന്നവര്‍ പ്രാകൃതരാണ്.
അത്തരം ആളുകള്‍ വര്‍ധിച്ചു വരുന്നതായി എടപ്പാളിലെ സിനിമ തിയ്യറ്റര്‍ പീഡനം ഉദ്ധരിച്ച് സ്പീക്കര്‍ പറഞ്ഞു.
ഭൂമിയിലെ മുഴുവന്‍ ജോലികളും ചെയ്യാന്‍ വിധിച്ച ഐ.സി.ഡി.എസ് ജീവനക്കാര്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രെസിഡന്റുമാരായ അഡ്വ. സി.എന്‍ ഷാജുശങ്കര്‍, അഡ്വ. കെ. മജീദ്, ശ്രീധരന്‍ മാസ്റ്റര്‍, ഷീബ പാട്ടത്തൊടി, അംബുജാക്ഷി, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍പേഴ്‌സന്‍ ശ്രീലജ വാഴക്കുന്നത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.കെ ദേവി, ഷീജ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജ്യോതിവാസന്‍, പി.എ തങ്ങള്‍, എന്‍. ഹരിദാസ്, ജില്ല സാമൂഹ്യ നീതി ഓഫിസര്‍ മീര, നിര്‍മ്മല, നാരായണന്‍ മാസ്റ്റര്‍, ശാന്തകുമാരി സംസാരിച്ചു
1984 മുതല്‍ കടമ്പഴിപ്പുറത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ഐ.സി.ഡി.എസ് ഓഫിസിന് ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ 40 ലക്ഷം രൂപ ചിലവഴിച്ചാണ് സ്വന്തമായി കെട്ടിടം നിര്‍മിച്ചത്.
2015-16 ലെ പഞ്ചായത്ത് ശശാക്തീകരണ്‍ അവാര്‍ഡുതുകയില്‍ നിന്ന് പത്തുലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതവും കെട്ടിടത്തിനായി വിനിയോഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."