അടിസ്ഥാന സൗകര്യമില്ലാതെ മീന്‍വല്ലം വിനോദ സഞ്ചാരകേന്ദ്രം
കല്ലടിക്കോട്: ജില്ലയിലെ ആദ്യത്തെ ജലവൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മീന്‍വല്ലത്ത് സന്ദര്‍ശകര്‍ക്ക് അടിസ്ഥാന സൗകര്യമില്ലാതെ കഷ്ടപ്പെടുന്നതായി പരാതി. വെള്ളച്ചാട്ടങ്ങളും പവര്‍ഹൗസും സന്ദര്‍ശിക്കുന്നതിനായി നിത്യേന നൂറുകണക്കിന് സന്ദര്‍ശകരാണ് എത്തുന്നത്. മീന്‍വല്ലം പവര്‍ഹൗസിന് അര കിലോമീറ്റര്‍ താഴെവരെയേ വണ്ടി കടത്തിവിടുകയുള്ളൂ.
അവിടെനിനിന്നും നടന്നു വേണം വെള്ളച്ചാട്ടത്തിലേക്ക്് എത്താന്‍. ഇതിനിടയില്‍ പുഴയും കടക്കണം. മലയില്‍ നിന്നുള്ള ഒഴുക്കുമൂലം പെട്ടെന്ന് പുഴയില്‍ വെള്ളം ഉയര്‍ന്നാല്‍ അക്കരെ കടക്കാന്‍ കഴിയാതെയും വരും.
സ്ത്രീകളും പെണ്‍കുട്ടികളുമടക്കമുള്ളവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ഇവിടെ സൗകര്യങ്ങള്‍ ഇല്ല. ബാത്‌റൂമുകളും കക്കൂസുകളും ഇല്ലാത്തതിനാല്‍ പലരും സമീപത്തെ കുറ്റികാടുകളെയാണ് ആശ്രയിക്കുന്നത്.
തകര്‍ന്ന റോഡുകളും പ്രാഥമിക സൗകര്യങ്ങള്‍ പോലും ഇല്ലാത്തതും വിനോദ സഞ്ചാരികളെ ഏറെ കഷ്ടപ്പെടുത്തുന്നുണ്ട്. പുഴയില്‍ പാലമില്ലാത്തതിനാല്‍ ഇറങ്ങി കടക്കുകയാണ് സന്ദര്‍ശകര്‍ ചെയ്യുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ക്കിടയാക്കുന്നു.
കുത്തൊഴുക്കില്‍ പെട്ട് കുട്ടികളടക്കമുള്ളവര്‍ മറിഞ്ഞുവീഴുന്നതും പതിവാണ്. മീന്‍വല്ലം പുഴയില്‍ പാലം നിര്‍മ്മിക്കണമെന്ന അവശ്യം ശക്തമായിട്ടുണ്ട്.
സന്ദര്‍ശകരില്‍ നിന്നും പ്രവേശനഫീസ് ഈടാക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികാരികള്‍ തയാറാവുന്നില്ല.
സന്ദര്‍ശകര്‍ക്ക് ഭക്ഷണം പോലും ലഭ്യമല്ല. ഇവിടെ എത്തുന്നവര്‍ക്ക് പ്രാഥമിക സൗകര്യങ്ങളും ഹോട്ടലുകളും ഏര്‍പ്പെടുത്തണമെന്ന അവശ്യം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."