ഒറ്റപ്പാലം മേഖലയില്‍ കെ.എസ്.ഇ.ബിക്ക് 17 ലക്ഷം രൂപയുടെ നാശനഷ്ടം
ഒറ്റപ്പാലം: കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ വേനല്‍മഴയും കാറ്റും മൂലം കെ.എസ്.ഇ.ബിക്ക് 17 ലക്ഷം രൂപയുടെ നാശനഷ്ടം. ഒറ്റപ്പാലം, അമ്പലപ്പാറ കെ.എസ്.ഇ.ബി ഓഫിസുകളുടെ പരിധികളിലാണ് ഈ നാശനഷ്ടം ഉണ്ടായിട്ടുള്ളത്.
അമ്പലപ്പാറ കെ.എസ്.ഇ.ബിയുടെ കീഴില്‍ 10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണുണ്ടായത്. പാലാരി, വേങ്ങശ്ശേരി കണ്ണമംഗലം, കള്ളിക്കുന്ന്, കടമ്പൂര് മാണിക്കംപാറ, അകവണ്ട, പുലാപ്പറ്റശ്ശേരി എന്നിവിടങ്ങളിലായി 45 വൈദ്യുതി പോസ്റ്റുകളാണ് തകര്‍ന്നത്. 40 പോസ്റ്റുകള്‍ ചെരിഞ്ഞും, അമ്പതിലേറെ വൈദ്യുതി ലൈനുകള്‍ മുറിയുകയും ചെയ്തിരുന്നു.
അമ്പലപ്പാറ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പൂക്കോട്ടുകാവ് ചേരം കാവ് ട്രാന്‍സ്ഫോമര്‍ പൂര്‍ണമായും തകരാറിലായി.
അഞ്ചോളം ദിവസമായി വൈദ്യുതി വിതരണം നിലച്ച പ്രദേശങ്ങളില്‍ ഇന്നത്തോടെ പൂര്‍ണമായും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് അസി. എന്‍ജിനീയര്‍ എ.കെ സീമ പറഞ്ഞു.
ഒറ്റപ്പാലം കെ.എസ്.ഇ.ബി ഓഫിസിനു കീഴില്‍ വേനല്‍ മഴയില്‍ കനത്ത കാറ്റുമൂലം ലെക്കിടി, മീറ്റ്ന, മംഗലം, നെല്ലിക്കുറുശ്ശി, മുളഞ്ഞൂര്‍ എന്നിവിടങ്ങളിലായി 45 വൈദ്യുതിപോസ്റ്റുകള്‍ തകര്‍ന്നിരുന്നു. അമ്പതോളം വൈദ്യുതി പോസ്റ്റുകളാണ് ചെരിഞ്ഞത്.
നാല്പതോളം വൈദ്യുതിലൈനുകള്‍ മുറിയുകയും ചെയ്തിരുന്നു. ഏഴു ലക്ഷം രൂപയോളംനഷ്ടമുണ്ടായതായി ഒറ്റപ്പാലം അസി. എന്‍ജിനിയര്‍ കെ. ശശിധരന് പറഞ്ഞു.
ദിവസങ്ങളായി വൈദ്യുതി വിതരണം നിലച്ച പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് സഹകരിച്ച നാട്ടുകാര്‍ക്ക് കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ നന്ദിയുംരേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."