ദക്ഷിണ നാടക പുരസ്കാരം മങ്കൊമ്പ് ഗോപാലകൃഷ്ണന്
തിരുവനന്തപുരം: ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദക്ഷിണ സാംസ്കാരിക സംഘടനയുടെ ഈ വര്‍ഷത്തെ നാടക, ഭാഷാചാര്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സി. ജി ഗോപിനാഥ്-ദക്ഷിണ നാടക പുരസ്കാരത്തിന് ചലച്ചിത്ര പ്രവര്‍ത്തകനും ഗാനരചയിതാവുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന് അര്‍ഹനായി. നാടക-ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനകളാണ് മങ്കൊമ്പ് ഗോപാലകൃഷ്ണനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
ഭാഷാ പണ്ഡിതര്‍ക്കായി നല്കുന്ന 'ഭാഷാചാര്യ' പുരസ്കാരത്തിന് ഡോ. സ്കറിയ സക്കറിയയെ തിരഞ്ഞെടുത്തു. അധ്യാപനം, ഭാഷാഗവേഷണം, സംഘാടനം എന്നീ മേഖലകളിലെ പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് പുരസ്കാരം നല്‍കുന്നതെന്ന് ദക്ഷിണാ ചെയര്മാന് ഡോ. രാജേന്ദ്രബാബുവും സെക്രട്ടറി സോമനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഇരു പുരസ്കാരങ്ങളും. 26ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന് കെ. എസ് സേതുമാധവന് ദക്ഷിണ നാടക പുരസ്കാരം സമ്മാനിക്കും. ഏപ്രില്‍ അവസാന വാരം ചെന്നൈയില്‍ നടക്കുന്ന ഭാഷാസമ്മേളനത്തില് ഭാഷാചാര്യ പുരസ്കാര സമര്‍പ്പണവും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."