സംസ്ഥാനത്തെ സ്കൂളുകളില്‍ 1000 കോടിയുടെ അനധികൃത വില്പന നടത്തുന്നു: രാജു അപ്സര
ആലപ്പുഴ: സംസ്ഥാനത്തെ സ്കൂളുകളില്‍ അംഗീകാരമില്ലാതെ അനധികൃത മായി 1000 കോടിയുടെ തുണിത്തരങ്ങളും പഠനോപകാരങ്ങളും വില്പന നടത്തുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര ആരോപിച്ചു .ഇതുവഴി സര്‍ക്കാരിന് കിട്ടേണ്ട കോടിക്കണക്കിനു രൂപയാണ് വര്‍ഷാവര്‍ഷം നഷ്ട്ടമായിക്കൊണ്ടിരിക്കുന്നത്.
മെച്ചപ്പെട്ട വിദ്യാഭ്യാസം പ്രതീക്ഷിച്ചു ഇത്തരം സ്കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുമ്പോള്‍ ഇതിന്റെ മറവില്‍ രക്ഷിതാക്കളെ പിഴിയുകയാണ് ഇക്കൂട്ടര്‍ .കേരളത്തിലെ കച്ചവടക്കാര്‍ തുച്ഛമായ വിലയില്‍ വില്പന നടത്തിവന്നിരുന്ന ബാഗുകളും തുണിത്തരങ്ങളും വലിയ തുകയ്ക്കാണ് സ്കൂളികളില്‍ വില്പന നടത്തി വരുന്നത് .ഈ വസ്തുക്കളുടെ ഗുണമേന്മ പോലും വിലയിരുത്താന്‍ സാധിക്കാത്ത വിധം കാര്യങ്ങള്‍ മാറി മറിയുകയാണ് .ഇതിനെതിരെ നടപടിയെടുക്കേണ്ടവര്‍ മിണ്ടാതിക്കുന്നത് സംശയം ജനിപ്പിക്കുന്നതാണ്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡെപ്പ്യൂട്ടി കമ്മീഷനര്‍ ആഫീസ് മാര്‍ച്ച് ആലപ്പുഴയില്‍ ഉല്‍ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം .യൂത്ത് വിങ് പ്രസിഡന്റ് സുനീര്‍ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി സബീല്‍ രാജ് മുഖ്യ പ്രഭാഷണം നടത്തി .
ജില്ലാ വൈസ് പ്രസിഡന്റ് ഷാജി ,ജില്ലാ സെക്രട്ടറി ഹലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു .
ആലപ്പുഴ കല്ലുപാലത്തിനു സമീപം നിന്ന് ആരംഭിച്ച മാര്‍ച്ചിന് സുനീര്‍ ഇസ്മായില്‍ , പിയുഷ് ചാരുംമൂട് ,ജില്ലാ ഭാരവാഹികളായ ജോസ് കുമ്പയില്‍ ,ശ്രീജിത്ത് ധനലക്ഷ്മി ,ഉണ്ണികൃഷ്ണന് ആയില്യത് ,സജീദ് ഗയാല് ,അന്‍സില്‍ മണ്ണഞ്ചേരി ,അജ്മല്‍ മാന്നാര്‍ ,അബ്ദുല്‍ റസാഖ് ,സുരേഷ് മുതുകുളം ,അരുണ്‍ മോഹന്‍ദാസ് ,സുനില്‍ തോമസ് ,സുനില്‍ മുഹമ്മദ് ,സുധീര്‍ നാലുകെട്ട് ,രഘുനാഥ് കാവുങ്ങല്‍ ,അബ്ദുല്‍ മജീദ് ചേര്‍ത്തല ,ബെന്നി ,വേണുഗോപാല്‍ തോട്ടപ്പള്ളി ,തുടങ്ങിയവര്‍ നേതൃത്വം നല്കി ,പിയുഷ് ചാരുംമൂട് സ്വാഗതവും ജോസ് കുമ്പായില് നന്ദിയും പറഞ്ഞു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."