യന്ത്ര ഊഞ്ഞാല് അപകടമരണം: രണ്ടുവര്‍ഷമായിട്ടും നഷ്ടപരിഹാരമില്ല
കണ്ണൂര്‍:യന്ത്രഊഞ്ഞാലില്‍ നിന്നു തെറിച്ചുവീണ് യുവതി മരിച്ച സംഭവത്തില്‍ രണ്ടുവര്‍ഷമായിട്ടും നഷ്ടപരിഹാരം നല്‍കിയില്ല. കാസര്‍കോട് ബേക്കല്‍ എക്സ്പോയില്‍ നിന്നു കൈക്കുഞ്ഞിനൊപ്പം തെറിച്ചുവീണ് മരിച്ച ബന്തടുക്ക ഏണിയാടിയിലെ അബ്ബാസിന്റെ ഭാര്യ ഫാത്തിമയുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കാത്തത്.
2015 മാര്‍ച്ച് 23നായിരുന്നു അപകടം. കുടുംബത്തിനു മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോരമ്പത്ത് കെ. മുഹമ്മദ് കുഞ്ഞിയാണു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
2016 മാര്‍ച്ച് 18നു മൂന്നുമാസത്തിനകം ഫാത്തിമയുടെ കുടുംബത്തിന് നഷ്ടപരിഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടിരുന്നു. ശുപാര്‍ശ ചെയ്ത് ഒരുവര്‍ഷം പിന്നിടുമ്പോഴും നടപടിയുണ്ടായിട്ടില്ല.
അതേസമയം, 2016 സെപ്റ്റംബര്‍ എട്ടിനു പത്തനംതിട്ടയില്‍ യന്ത്ര ഊഞ്ഞാലില്‍ നിന്നു വീണു പ്രിയങ്ക(14), സഹോദരന് അലന് കെ. സജി (അഞ്ച്) എന്നിവര്‍ മരിച്ച കേസില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയിരുന്നു.
ബേക്കല്‍ സര്‍വിസ് സൊസൈറ്റി സംഘടിപ്പിച്ച എക്സ്പോയില്‍ മതിയായ സുരക്ഷിതത്വമില്ലാതെയാണു യന്ത്ര ഊഞ്ഞാല് പ്രവര്‍ത്തിപ്പിച്ചതെന്നു പോലിസ് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."