HOME
DETAILS
MAL
ബസ് റൂട്ട് വഴിമാറി ഓടി: രക്ഷപ്പെട്ടത് യാത്രക്കാരന്റെ ജീവന്‍
backup
March 19 2017 | 02:03 AM
രാജപുരം (കാസര്‍കോട്): പാണത്തൂര്‍-സുള്ള്യ റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഓടയംചാല്‍ കഴിഞ്ഞ ശേഷം മറ്റൊരു സ്റ്റോപ്പിലും നിര്‍ത്തിയില്ല. കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കാനായിരുന്നു പിന്നെ ഓട്ടം.
ഇന്നലെ രാവിലെ11 മണിയോടെയാണ് കാഞ്ഞങ്ങാട് പാണത്തൂര്‍-സുള്ള്യ റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസില്‍ യാത്രക്കാരന്‍ സുകുമാരന്‍ നായര്‍(62) കുഴഞ്ഞു വീണത്. യാത്രക്കാര്‍ ബഹളം വെക്കുന്നതിനിടെ ഡ്രൈവര്‍ എന്‍.പി അലിയാര്‍ അടുത്തുള്ള ആശുപത്രിയിലേക്ക് റൂട്ടുമാറ്റി. ലൈറ്റിട്ട് ചീറിപാഞ്ഞു വന്ന ബസ് പൂടംകല്ല് സി.എച്ച്.സിക്ക് മുന്നില്‍ നിര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."