രാമക്കല്‍മേട്ടില്‍നിന്ന് തമിഴ്‌നാട് കാനനപാത തുറക്കാനൊരുങ്ങുന്നു
കട്ടപ്പന: വിനോദ സഞ്ചാരികള്‍ക്കായി രാമക്കല്‍മേട്ടില്‍നിന്നു തമിഴ്‌നാട്ടിലേക്ക് കാനനപാത തുറക്കാനൊരുങ്ങി തമിഴ്‌നാട് വനംവകുപ്പ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് തമിഴ്‌നാടിന്റെ നീക്കം.
രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട് അടിവാരത്തേക്കാണു വിനോദ സഞ്ചാരികള്‍ക്കായുള്ള കാനപാത. രാമക്കല്‍മേട്ടില്‍ നിന്നു പഴയകാലത്ത് സഞ്ചരിച്ചിരുന്ന വനപാത, തേവാരം ആനക്കല്ല് അന്തര്‍സംസ്ഥാന റോഡ് നിര്‍മാണത്തിനു ശേഷമാണു തമിഴ്‌നാട് തുറക്കുക.
കാനനപാത തുറക്കുന്നതിനു മുന്നോടിയായി ഒരുവര്‍ഷം മുന്‍പ് തമിഴ്‌നാട്ടിലെ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ മേഖലയില്‍ സര്‍വേ നടത്തിയിരുന്നു. രാമക്കല്‍മേട്ടില്‍ നിന്ന് ആരംഭിച്ച് ഏകദേശം മൂന്ന് കി.മീറ്റര്‍ ചെങ്കുത്തായ ഇറക്കം ഇറങ്ങി തമിഴ്‌നാട്ടിലെ അടിവാരത്ത് എത്തുന്നതാണ് പാത. ഇവിടെ നിന്നു സമീപ പട്ടണമായ കോമ്പയിലേക്ക് വേഗത്തില്‍ എത്തിച്ചേരാനാവും. വിനോദസഞ്ചാര വികസനമാണ് ഇതിലൂടെ തമിഴ്‌നാട് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
അതിര്‍ത്തി മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കമ്പംമെട്ട് വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം തമിഴ്‌നാട്ടില്‍ നിന്നു രാമക്കല്‍മേട്ടില്‍ എത്താന്‍. ഇക്കാരണത്താല്‍ മേഖലയില്‍ ടൂറിസം വികസനം സാധ്യമാക്കുവാന്‍ തമിഴ്‌നാടിന് സാധിക്കുന്നില്ല. കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടത്തില്‍ ചരക്ക് ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന കാനനപാത നവീകരിക്കാന്‍ തമിഴ്‌നാട് ഒരുങ്ങുന്നത് ഇക്കാരണത്താലാണ്. നിലവില്‍ പാത ഉപയോഗിക്കുന്നില്ല.
മുന്‍പ് പല ഭാഗത്തും പാറക്കല്ലുകള്‍ അടുക്കിയും മറ്റുമാണ് പാത നിര്‍മിച്ചത്. ഇതിനാല്‍ വന നശീകരണമോ കൂടുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോ നടത്താതെ പാത വീണ്ടും ഗതാഗതയോഗ്യമാക്കുവാന്‍ സാധിക്കും. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മെട്ടിന് കൂടുതല്‍ ഗുണകരമാകുന്നതാണ് കാനനപാതയുടെ നവീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."