HOME
DETAILS

കുടിശ്ശിക തീര്‍ക്കാതെ പച്ചക്കറി നല്‍കില്ലെന്ന് ഏജന്‍സികള്‍ ഹോര്‍ട്ടികോര്‍പ്പിലെ പച്ചക്കറി വിതരണം പ്രതിസന്ധിയില്‍

  
backup
March 19 2017 | 02:03 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b4%bf%e0%b4%95-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%9a

കാക്കനാട്: കുടിശ്ശിക തീര്‍ക്കാതെ പച്ചക്കറി നല്‍കില്ലെന്ന് ഏജന്‍സികള്‍ അറിയിച്ചതോടെ ഹോര്‍ട്ടികോര്‍പ്പിലെ പച്ചക്കറി വിതരണം പ്രതിസന്ധിയിലായി. ലക്ഷക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കാനുള്ളത്.
കാര്‍ഷിക വിപണിയില്‍ നിന്നെത്തിക്കുന്ന ഏതാനും കിലോ പച്ചക്കറികള്‍ മാത്രമാണ് ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നത്. അതുകൂടി നിലച്ചാല്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുമെന്ന് തൊഴിലാളികള്‍ പറയുന്നു.
എട്ട്-പത്ത് ടണ്‍ തമിഴ്‌നാട് പച്ചക്കറികളാണ് ദിനംപ്രതി ഹോര്‍ട്ടികോര്‍പ്പില്‍ എത്തിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് മറുനാടന്‍ പച്ചക്കറി വരവ് നിലയ്ക്കുകയും ചെയ്തു.
ധൂര്‍ത്തിന് തടയിടാന്‍ യൂനിറ്റ് മാനേജര്‍ക്ക് ചെലവഴിക്കാനുള്ള പരമാവധി തുക 500 രൂപയാക്കി നിജപ്പെടുത്തിയിരിക്കുകയാണ്. ഇതു കാരണം ഏജന്‍സികള്‍ക്ക് നല്‍കാനുള്ള കുടിശ്ശികയും നല്‍കാനാകുന്നില്ല. ഹോര്‍ട്ടികോര്‍പ്പിന്റെ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാനും കഴിയുന്നില്ല. ഹോര്‍ട്ടികോര്‍പ്പിന്റെ നിയന്ത്രണം കൃഷി വകുപ്പിലെ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെങ്കിലും ചുമതലയേറ്റിട്ടില്ല. 500 രൂപയില്‍ കൂടുതല്‍ തുക ചെലവഴിക്കണമെങ്കില്‍ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥന്‍ ചുമതലയേല്‍ക്കണം.
നാടന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങി വിപണനം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു ഹോര്‍ട്ടികോര്‍പ്പ് തുടങ്ങിയത്. എന്നാല്‍ സ്വകാര്യ ഏജന്‍സികളില്‍ നിന്ന് വാങ്ങുന്ന തമിഴ്‌നാട് പച്ചക്കറികളാണ് ഹോര്‍ട്ടികോര്‍പ്പില്‍ എത്തിച്ചിരുന്നത്.
ഇതോടെ ജനങ്ങളുടെ വിശ്വാസവും നഷ്ടപ്പെട്ടു. ഹോര്‍ട്ടികോര്‍പ്പ് നേരിട്ട് നടത്തുന്ന ഔട്ട്‌ലെറ്റുകളിലും മറുനാടന്‍ പച്ചക്കറികള്‍ നിറഞ്ഞതോടെ വില്‍പ്പന കുറഞ്ഞു. ഓണക്കാലം മുതല്‍ വന്‍തോതില്‍ വാങ്ങിയ പച്ചക്കറികള്‍ വിറ്റഴിക്കാന്‍ കഴിയാതെ നശിച്ചത് ഹോര്‍ട്ടികോര്‍പ്പ് വളപ്പില്‍ കുഴിയെടുത്തു മൂടുകയായിരുന്നു. ഇതോടെ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോര്‍ട്ടികോര്‍പ്പ് നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
ടണ്‍കണക്കിന് പച്ചക്കറികളാണ് നശിപ്പിച്ചത്. ശീതകാല പച്ചക്കറി വില്‍പ്പനയും നഷ്ടത്തിലാണ് കലാശിച്ചത്. ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്ന പച്ചക്കറികള്‍ കുടുംബശ്രീ ഔട്ട്‌ലെറ്റുകള്‍ മുഖേന വില്‍പ്പന നടത്തുമെന്ന് ചെയര്‍മാന്‍ വിനയന്‍ പറഞ്ഞിരുന്നെങ്കിലും നടപ്പിലായില്ല.
ജനുവരിയിലാണ് ചെയര്‍മാന്‍ വിനയന്‍ ഹോര്‍ട്ടികോര്‍പ്പ് സന്ദര്‍ശിച്ചത്. പച്ചക്കറി കയറ്റുമതി ചെയ്യാനുള്ള അനുമതി ഹോര്‍ട്ടികോര്‍പ്പിനുണ്ടെങ്കിലും ഇതേവരെ ആ ദിശയില്‍ നടപടികളും സ്വീകരിച്ചിട്ടില്ല.
പച്ചക്കറി വില്‍പ്പനയ്ക്കായി പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയ അഞ്ചു വാഹനങ്ങളില്‍ മൂന്നെണ്ണവും ഇപ്പോള്‍ കട്ടപ്പുറത്താണ്.
ഡ്രൈവര്‍മാരും സെയില്‍സ്മാന്മാരും ഇല്ലാത്തതിനാലാണ് വാഹനങ്ങള്‍ കട്ടപ്പുറത്താകാന്‍ കാരണം. രണ്ടു ഡ്രൈവര്‍മാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ കാന്റീനുകളില്‍ പച്ചക്കറികള്‍ എത്തിക്കാനാണ് ഉപയോഗിക്കുന്നത്.
അങ്കമാലി, ഏലൂര്‍, എറണാകുളം, ഉദ്യോഗമണ്ഡല്‍, അമ്പലമേട് ഭാഗങ്ങളിലെ പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളിലെയും ജയിലുകളിലെയും കാന്റീനുകളിലാണ് പ്രധാനമായും ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി എത്തിക്കുന്നത്.
സ്വകാര്യ ഏജന്‍സികള്‍ പച്ചക്കറി നല്‍കില്ലെന്ന് അറിയിച്ചതോടെ കാന്റിനുകളിലേക്കും പച്ചക്കറി വിതരണം നിലച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago