ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു
തൊടുപുഴ: ജില്ലാ പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം, സഹായ ഉപകരണങ്ങള്‍ എന്നിവയുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് നിര്‍വഹിച്ചു.
ചടങ്ങില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ പട്ടികയില്‍പ്പെട്ട 21 ഗുണഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ വിതരണം ചെയ്തു. മുച്ചക്രവാഹന വിതരണത്തിനായി 89,00,000 രൂപയും ജനറല്‍ മേഖലയിലും 31,50,000 രൂപയും എസ്.സി.പി മേഖലയിലും വകയിരുത്തിയിരുന്നതില്‍ യഥാക്രമം 14,80,000, 74,000 എന്നീ തുകകള്‍ ഈയിനത്തില്‍ ചെലവഴിച്ചുമാണ് വാഹനങ്ങള്‍ വാങ്ങിയത്.
സഹായ ഉപകരണ വിതരണത്തിനായി 17,00,000 രൂപ വകയിരുത്തിയതില്‍ 2,21,057 രൂപ ചെലവഴിച്ചു. ഹോണ്ട കമ്പനിയുടെ സ്‌കൂട്ടര്‍ വാഹനങ്ങളാണ് പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്. പദ്ധതി ജില്ല പഞ്ചായത്ത് സ്പില്‍ ഓവറായി ഏറ്റെടുത്തിട്ടുള്ളതും 2018-19 സാമ്പത്തിക വര്‍ഷത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങല്‍ നടപ്പിലാക്കുന്നതുമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭിച്ചിട്ടുള്ള ഗുണഭോക്തൃ ലിസ്റ്റ് ജില്ലാ പഞ്ചായത്ത് കമ്മിറ്റി അംഗീകാരത്തോടെ സാമൂഹ്യനീതി വകുപ്പാണ് നടപ്പാക്കുന്നത്. മെഡിക്കല്‍ ക്യാംപ്, രേഖകളുടെ വിശദമായ പരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ തികച്ചും അര്‍ഹരായവര്‍ക്ക് മാത്രമാണ് വാഹനങ്ങളും ഉപകരണങ്ങളും വിതരണം നടത്തിയിട്ടുള്ളത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ ഡിവിഷന്‍ മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."