സുധീരന്റെ നാക്കു പിഴച്ചോ?
തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനെതിരെ പരാതിയുമായി എ, ഐ ഗ്രൂപ്പുകാര്‍ ഹൈക്കമാന്റില്‍ പരാതി നല്‍കി. ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്ത നേതാക്കളെ വിമര്‍ശിച്ചതാണ് എ, ഐ ഗ്രൂപ്പുകാരെ ചൊടിപ്പിച്ചത്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരായ പരാമര്‍ശത്തിലാണ് സുധീരനെതിരെ പരാതി നല്‍കിയിട്ടുള്ളത്.
ബാര്‍ കോഴയാരോപണം ഉന്നയിച്ച് യു.ഡി.എഫ് സര്‍ക്കാറിനെ ബുദ്ധിമുട്ടിലാക്കിയ ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോയത് തീര്‍ത്തും തെറ്റായി പോയെന്ന് കഴിഞ്ഞദിവസം സുധീരന്‍ തുറന്നടിച്ചിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന് ഫാക്‌സിലൂടെയാണ് പരാതി നല്‍കിയത്. പാര്‍ട്ടി ഐക്യം തകര്‍ക്കുന്ന പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന ഹൈക്കമാന്റ് നിര്‍ദേശം ലംഘിച്ചുവെന്നും പരാതിയില്‍ പറയുന്നു. ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയത്തിനല്ലെന്നും മറിച്ച് മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തത് സഹപ്രവര്‍ത്തകനായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹം ഉറപ്പിക്കല്‍ ചടങ്ങിലാണെന്നും പരാതിയില്‍ വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."