ജറൂസലമില്‍ യു എസ്എംബസി: അംഗീകരിക്കാനാകില്ലെന്ന് സഊദി മന്ത്രിസഭ
റിയാദ്: ഇസ്റാഈലിലെ അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റിയ നടപടിയെ സഊദി മന്ത്രിസഭ അതിശക്തമായി അപലപിച്ചു. ഇതിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികളെ കൂട്ടക്കുരുതി നടത്തിയ നടപടിക്കെതിരെയും ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അതിശക്തമായ ഭാഷയില്‍ അപലപിച്ചു.
എംബസി മാറ്റം ജറുസലമിന് മേലുള്ള പലസ്തീന് ജനതയുടെ ചരിത്രപരവും സ്ഥായിയുമായുള്ള അവകാശക്കള്ക്കെതിരെയുള്ള ഏറ്റവും വലിയ പക്ഷപാതിത്വവുമാണെന്നും യോഗം വിലയിരുത്തി.
സമാധാന പ്രക്രിയയെ ആകെ തകിടം മറിക്കുന്ന നടപടിയാണ് അമേരിക്കയുടേത്. സമാധാന ശ്രമങ്ങളില്‍ നിന്നും പിന്നോക്കം പോകുന്ന നടപടിയാണിത്. ഒരു നിലക്കും ന്യായീകരിക്കാന്‍ കഴിയാത്ത ഈ നടപടിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് സഊദി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ലോക മുസ്ലിംകളുടെ വികാരത്തെ പ്രകോപിക്കുന്നതാണ് ഈ നടപടി. ഫലസ്തീന് പ്രശ്നത്തില്‍ സഊദിയുടെ നടപടികള്‍ എക്കാലത്തും ഉറച്ചതാണ്. ഫലസ്തീനികളുടെ അവകാശങ്ങള്‍ വീണ്ടെടുക്കാന്‍ അന്താരാഷ്ട്ര സമാധാന പദ്ധതികള്‍ക്കനുസൃതമായി സഊദി നിലകൊള്ളുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."