കര്‍ണാടകത്തില്‍ ബി.ജെ.പി കള്ളപ്പണമൊഴുക്കി: കെ.സുധാകരന്
കോതമംഗലം: കര്‍ണാടകത്തില്‍ ബി.ജെ.പി കോടികളുടെ കള്ളപ്പണമാണ് ഒഴുക്കിയതെന്ന് മുന്‍ എം.പി കെ.സുധാകരന്. കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ള പണമൊഴുക്കിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പുകളെ അനുകൂലമാക്കുന്നത്.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഓരോ വീട്ടിലും കെട്ട് കണക്കിന് പണമാണ് വോട്ടിന് വേണ്ടി നല്‍കിയതെന്നും മത്സരിക്കുന്ന ഓരോ ബി.ജെ.പി സ്ഥാനാര്‍ഥിക്കും മുപ്പതും നാല്‍പ്പതും കോടിയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രചാരണത്തിനായി നല്‍കിയതെന്നും കള്ളപ്പണമാണിതെന്നും അദ്ദേഹം പറഞ്ഞു. പിണറായിയുടെ പൊലിസ് ഉരുട്ടി കൊലക്ക് പേരുകേട്ടവരായി മാറി. കൊലപാതകങ്ങളും സ്ത്രീ പീഡനങ്ങളും വര്‍ദ്ധിച്ചു. ഏകാധിപതിയായ പിണറായി വിജയനെ കാണാന്‍ മന്ത്രിമാര്‍ക്ക് പോലും അനുമതിയില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി.എം ബഷീര്‍ അധ്യക്ഷനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെ.പി.ബാബു, പി.പി. ഉതുപ്പാന്, അഡ്വ.അബു മൊയ്തീന്, എ.ജി. ജോര്‍ജ്, മഞ്ജു സിജു, അനൂപ് ഇട്ടന്‍, എം.എം .അബ്ദുള്‍ കരിം, എം.എ. കരിം, മീരാവുമ്മ അലിയാര്, ജിജി കോട്ടപ്പടി, കെ.എം .മുഹമ്മദ്, ഷൈമോള്ബേബി എന്നിവര്‍ പ്രസംഗിച്ചു.
അപകടത്തില്‍ മരിച്ച മഹിള കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം പ്രസിഡന്റ് ബുഷ്റ അഷറഫിന്റെ കുടുംബത്തിന് വേണ്ടി സമാഹരിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ബുഷ്റയുടെ മക്കള്‍ക്ക് കെ.സുധാകരന് കൈമാറി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത ഒരു വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ ചിലവിന്റെ ആദ്യ ഗഡു ചടങ്ങില്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."