'ജീവകാരുണ്യ രംഗത്തെ തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ ഏകീകൃത നയം രൂപീകരിക്കണം'
കൊച്ചി: ജീവകാരുണ്യരംഗത്തെ മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഈ രംഗത്തെ തട്ടിപ്പുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഏകീകൃത നയം രൂപീകരിക്കണമെന്നും ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന യോഗം ആള്‍ കേരള ഫെഡറേഷന്‍ ഫോര്‍ ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയുഷന്‍സ് (എ.കെ.എഫ്.സി.ഐ) എന്ന സംഘടനയ്ക്ക് രൂപം നല്‍കി.
കേരളത്തില്‍ ജാതി, മത സംഘടനകള്‍ നേതൃത്വം നല്‍കുന്നവ ഒഴികെയുള്ള ജീവകാരുണ്യ സംഘടനകളുടെ യോഗമാണ് കൊച്ചിയില്‍ ചേര്‍ന്നത്. ജീവകാരുണ്യമേഖലയില്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരികയാണെന്നും ഒട്ടുമിക്ക വൃദ്ധ സദനങ്ങളിലും ബാലികാ സദനങ്ങളിലും കൊടിയ പീഡനങ്ങളാണ് നടക്കുന്നത്. സി.എസ്.ആര്‍ ഫണ്ടില്‍ നടക്കുന്ന തിരിമറികള്‍ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും തട്ടിപ്പ് ജീവകാരുണ്യ സംഘടനകളെ നിയന്ത്രിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സംഘടനയുടെ ഭാരവാഹികളായി ടി.ആര്‍ ദേവന്‍ (ഫേസ് ) പ്രസിഡന്റ, ആര്‍. ശിവശങ്കരപ്പിള്ള (കനിവ് എസ്.എന്‍.ടി.ടി) ജനറല്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. വൈസ്പ്രസിഡന്റുമാര്‍: ഡോ. രാജി കമലമ്മ (സപര്യ), മേരി അനിത (സെന്റര്‍ ഫോര്‍ എംപവര്‍മെന്റ് ആന്‍ഡ് എന്റിച്ച്‌മെന്റ്), നിഷ സ്‌നേഹക്കൂട് (സ്‌നേഹക്കൂട് ചാരിറ്റി), സി.എസ് സ്വാമിനാഥന്‍ (കൂട്ടം കേരള), പോള്‍ ജെ മാമ്പിള്ളി (സര്‍വോദയം കുര്യന്‍ സ്മാരക ട്രസ്റ്റ്). സെക്രട്ടറിമാര്‍: സലിം (സമാര ചാരിറ്റി), അജി വാവച്ചന്‍ ( അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ്), സൂസന്‍ വിന്‍സന്റ്(കൃപ ചാരിറ്റി), വിജില്‍ കുമാര്‍ (ഓട്ടോ ബ്രദേഴ്‌സ്), വേണു (ബ്ലഡ് ഡോനേറ്റേഴ്‌സ്), ജിബി സദാശിവന്‍ (പി.ആര്‍.സി.ഐ) ഖജാന്‍ജി : കെ. എസ് സുനില്‍കുമാര്‍.
സംഘടനയുടെ വിപുലമായ കണ്‍വന്‍ഷന്‍ ജൂണ്‍ അഞ്ചിന്് കൊച്ചിയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."