സ്‌കൂള്‍ വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടെന്ന പരാതിയില്‍ പൊലിസ് കേസെടുത്തു
കൊച്ചി: സ്‌കൂളില്‍നിന്ന് പുറത്തുകൊണ്ടുപോയി മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചെന്ന 15 കാരിയുടെ മൊഴിയില്‍ ഹൈകോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തു. കുട്ടികളുടെ പിതാവിന്റെ ഹേബിയസ് കോര്‍പസ് ഹരജിയില്‍ പൊലിസ് മാതാവിനൊപ്പം കുട്ടികളെ ഹാജരാക്കിയപ്പോഴാണ് പീഡന വിവരം ഇവര്‍ ഡിവിഷന്‍ ബെഞ്ച് മുമ്പാകെ വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് കണ്ടാല്‍ തിരിച്ചറിയാവുന്ന ഒരാള്‍ക്കെതിരെയാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കോയമ്പത്തൂര്‍ മധുക്കരയിലെ ഒരു ധ്യാന കേന്ദ്രത്തില്‍ ഭാര്യയെയും പത്തിലും ഏഴിലും യുകെജിയിലും പഠിക്കുന്ന പെണ്‍മക്കളേയും തടഞ്ഞുവച്ചിരിക്കുന്നുവെന്നും അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് എറണാകുളം ചിറ്റൂര്‍ റോഡ് സ്വദേശി ഹൈകോടതിയില്‍ ഹരജി നല്‍കിയത്.
മെയ് അഞ്ചിനാണ് ഹരജി പരിഗണനക്കെത്തിയത്. ചൊവ്വാഴ്ച കേസ് പരിഗണിക്കവേ പൊലിസ് നാലു പേരെയും കോടതിയില്‍ ഹാജരാക്കി. കോടതി ഇവരുമായി സംസാരിക്കുന്നതിനിടെയാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ജനുവരിയില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് കോയമ്പത്തൂരിലേക്ക് ധ്യാനത്തിന് പോയതെന്നാണ് സ്ത്രീ വെളിപ്പെടുത്തിയത്. നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹമില്ലെന്നും വ്യക്തമാക്കി. എല്ലാ കുട്ടികളും കോയമ്പത്തൂരിലെ ട്രസ്റ്റുമായി ബന്ധപ്പെട്ട വീട്ടിലാണ് താമസം.
മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി ഉച്ചക്ക് ശേഷം കേസെടുത്തപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന് തുടര്‍ നടപടികള്‍ക്ക് നിര്‍ദേശിച്ച കോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
അതുവരെ മാതാവിനെയും കുട്ടികളെയും അവരുടെ ആഗ്രഹ പ്രകാരം പൊലിസ് സംരക്ഷണയോടെ അങ്കമാലിയിലെ വനിതാ സുഹൃത്തിന്റെ വീട്ടിലേക്ക് അയച്ചു. കുട്ടികളെ ബുധനാഴ്ച കൗണ്‍സിലിങ്ങിന് ഹാജരാക്കി റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."