HOME
DETAILS
MAL
അതിരപ്പിള്ളി വിഷയത്തില്‍ കോണ്‍ഗ്രസ് ജനത്തിനൊപ്പം: ചെന്നിത്തല
backup
June 26 2016 | 11:06 AM
തിരുവന്തപുരം: അതിരപ്പിള്ളി ജലസേചന പദ്ധതി നടപ്പാക്കുന്ന വിഷയത്തില്‍ ജനങ്ങളുടെ തീരുമാനമെന്തോ അതിനൊപ്പം കോണ്‍ഗ്രസ് നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയെ കുറിച്ച് ജനങ്ങള്‍ നല്കിയ പരാതികള്‍ യു.ഡി.എഫില്‍ അറിയിക്കും. ഇതിനു ശേഷമെ അന്തിമതീരുമാനമെടുക്കൂ. അതിരപ്പിള്ളി ജലസേചന പദ്ധതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കോണ്‍ഗ്രസ്സിലുണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് രംഗത്തെത്തിയിരുന്നു. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് സംസ്ഥാനത്തിന് വേണ്ടതെന്നും മുരളീധരന് പറഞ്ഞിരുന്നു. അതിരപ്പിള്ളിയെ വൈദ്യുതമന്ത്രി കടകംപള്ളി സുരേന്ദ്രന് അനുകൂലിച്ചപ്പോള്‍ സി.പി.ഐ പദ്ധതിയെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."