നാടാകാചാര്യന്‍ കാവാലം നാരായണപണിക്കര്‍ അന്തരിച്ചു
തിരുവനന്തപുരം: നാടാകാചാര്യന്‍ കാവാലം നാരായണ പണിക്കര്‍ (88) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെ വസതിയിലേക്ക് വന്നത്. നാരായണപണിക്കര്‍ നാടകകൃത്ത്, കവി, സംവിധായകന്‍ എന്നീ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടാകാചാര്യനാണ് ഇദ്ദേഹം. കേരള സംഗീത-നാടക അക്കാദമിലയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1975 ല്‍ നാടകചക്രം എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2009ല്‍ വള്ളത്തോള്‍ പുരസ്‌കാരം ലഭിച്ചു. 2007ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി അദ്ദേഹം ആദരിച്ചു.
അലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ ചാലയില്‍ കുടുംബാംഗമായി ഗോദവര്‍മ്മയുടെയും കുഞ്ഞുലക്ഷ്മിയുടെയും മകനായി 1928 ഏപ്രില്‍ 28നാണ് കാവാലം നാരായണപണിക്കര്‍ ജനിക്കുന്നത്. ആദ്യകാലങ്ങളില്‍ അഭിഭാഷക ജോലി ചെയ്‌തെങ്കിലും പിന്നീട് നാടകത്തിലേക്ക് എത്തിച്ചേര്‍ന്നു. ശാരദാമണിയാണ് ഭാര്യ. പ്രശസ്ത പിന്നണി ഗായകന്‍ കാവാലം ശ്രീകുമാര്‍, പരേതനായ കാവാലം ഹരികൃഷ്ണന്‍ എന്നിവര്‍ മക്കളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."