മണിശങ്കര്‍ അയ്യരെ തള്ളി വയലാര്‍ രവിയും പിന്തുണച്ച് വക്കവും
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്ന മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരുടെ ആവശ്യത്തില്‍ വ്യത്യസ്ത നിലപാടുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. മണിശങ്കര്‍ അയ്യരുടെ ആവശ്യത്തെ വയലാര്‍ രവി വിമര്‍ശിച്ചപ്പോള്‍ അനുകൂല സമീപനവുമായാണ് വക്കം പുരുഷോത്തമന്‍ രംഗത്തെത്തിയത്. മണിശങ്കര്‍ അയ്യര്‍ ഒരു സുപ്രഭാതത്തില്‍ കോണ്‍ഗ്രസിലേക്ക് ഓടിക്കയറി വന്നയാളാണെന്നു വയലാര്‍ രവി പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ വലിയ പ്രശ്‌നമായി കോണ്‍ഗ്രസ് കാണുന്നില്ല. മണിശങ്കര്‍ അയ്യരുടെ പ്രസ്താവനകളെ ആരാണ് ഗൗരവത്തോടെ കാണുന്നത്.
മണിശങ്കര്‍ അയ്യര്‍ വലിയ കോണ്‍ഗ്രസ് നേതാവല്ല. ഇന്നത്തെ നേതൃത്വത്തില്‍ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും ഇന്ദിരാഗാന്ധിയുടെ കാലത്തും കോണ്‍ഗ്രസ് തോറ്റിട്ടുണ്ടെന്നും വയലാര്‍ രവി പറഞ്ഞു. പരമ്പരാഗതമായ കോണ്‍ഗ്രസ് സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതു കൊണ്ടാണ് തോല്‍വിയുടെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം മാറണമെന്നു പറയുന്നതെന്നും വയലാര്‍ രവി പറഞ്ഞു. എന്നാല്‍, മണിശങ്കര്‍ അയ്യരുടെ അഭിപ്രായത്തെ പിന്തുണച്ച വക്കം പുരുഷോത്തമന്‍ കോണ്‍ഗ്രസിനു ശക്തമായ നേതൃത്വം വേണമെന്ന് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."