HOME
DETAILS
MAL
മലയാളി പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കനിവു തേടുന്നു
backup
March 19 2017 | 04:03 AM
ജിദ്ദ: ശമ്പളമില്ലാതെ ആറു മാസമായി സഊദിയില്‍ വലയുന്ന മലയാളികള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കനിവു തേടുന്നു. കുവൈത്ത് അതിര്‍ത്തിയിലെ അല്‍ ഖഫ്ജിയില്‍ ജോലിചെയ്തിരുന്ന സോജി, മുസ്തഫ, ബഷീര്‍, നിസാം, ശിവദാസ് എന്നിവരാണു ശമ്പളവും മറ്റു ആനുകൂല്യങ്ങളും നേടിയെടുക്കാനും നാട്ടിലേക്കു തിരികെ വരാനും ശ്രമിക്കുന്നത്. ഇവര്‍ തൃശൂര്‍, എറണാകുളം, പാലക്കാടു സ്വദേശികളാണ്.
ഹോട്ടലിലെ ജീവനക്കാരായിരുന്ന ഇവര്‍ക്ക് ആറു മാസമായി ശമ്പളം ലഭിച്ചിട്ടില്ല. ഒരു മാസം മുന്‍പു ഹോട്ടലില്‍ നിന്നു പുറത്താക്കി. ഇപ്പോള്‍ സുഹൃത്തിന്റെ മുറിയിലാണു കഴിയുന്നത്. നാട്ടിലുള്ള സുഹൃത്തുക്കള്‍ മുഖേന എം.പിമാര്‍ക്കു നിവേദനം നല്കി കാത്തിരിക്കുകയാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."