HOME
DETAILS

ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ തൊഴിലാളികളുടെ സമരം ശക്തമായി

  
backup
May 16 2018 | 08:05 AM

%e0%b4%b9%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%87

 

തെന്മല: ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ തൊഴിലാളികളുടെ സമരം 56-ാം ദിവസത്തിലേക്ക് കടന്നു. സത്യഗ്രഹ സമരം നടത്തുന്ന തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫിസ് ഉപരോധസമരവും തുടരുകയാണ്. ഹാരിസണ്‍ പ്ലാന്റേഷന്‍ നാഗമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് സമരം നടത്തുന്നത്.
രണ്ടുമാസമായിമായി തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യോഗങ്ങളും പ്രകടനങ്ങളുംധര്‍ണയും നടത്തുകയായിരുന്നു. എന്നാല്‍ അനുകൂല നടപടിയെടുക്കാന്‍ മാനേജ്‌മെന്റ് തയാറാകാത്തതിനാലാണ് തൊഴിലാളികള്‍ സത്യഗ്രഹ സമരത്തിലേക്കു് കടന്നത്.
നാഗമല എസ്റ്റേറ്റിലെ കുറവന്താവളം ഡിവിഷന്‍ ഓഫിസിന് മുന്നിലായിരുന്നുസത്യാഗ്രഹ സമരം തുടങ്ങിയത്. പിന്നീട് നാഗമല എസ്റ്റേറ്റ് ഓഫിസിന് മുന്നില്‍ സമരം ആരംഭിക്കുകയായിരുന്നു. ചൊവ്വാഴ്ച എസ്റ്റേറ്റ് ഓഫിസ് ഉപരോധസമരം പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ ജനറല്‍ സെക്രട്ടറി എസ് ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. ട്രേഡ് യൂനിയന്‍ നേതാക്കളായ ആര്‍. പ്രദീപ്, വി.എസ് മണി, സി. ചന്ദ്രന്‍, കമലാസനന്‍ സംസാരിച്ചു.
താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ആശ്രിതര്‍ക്ക് താല്‍ക്കാലിക തൊഴില്‍ നല്‍കുക, ഗ്രാറ്റുവിറ്റി കുടിശിക നല്‍കുക, ശമ്പളം മസ്റ്റര്‍ ഓഫിസ് വഴി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുത്തതിന് സി.ഐ.ടി.യു നേതാവ് കമലാസന നെയും രണ്ട് ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരായ തൊഴിലാളികളെയും മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു.
ഹാരിസണ്‍ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടില്‍ പ്രതിഷേധം ശക്തമാണ്. കുറവന്താവളം ഡിവിഷനില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ മാനേജ്‌മെന്റ് മനപൂര്‍വം തയാറാകുന്നില്ല.
മറ്റ് എസ്റ്റേറ്റുകളില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോഴാണ് നാഗമല എസ്റ്റേറ്റില്‍ അര്‍ഹരായ തൊഴിലാളികളെ അവഗണിക്കുന്നത്. തൊഴിലാളികളുടെ തൊഴിലവസരം നഷ്ടപ്പെടുത്താന്‍ മറ്റ് ഡിവിഷനുകളില്‍ നിന്ന് കുറവന്താവളം ഡിവിഷനിലേക്ക് തൊഴിലാളികളെ എത്തിച്ച് ജോലി ചെയ്യിക്കുന്നുമുണ്ട്. സമരം ശക്തമായ സാഹചര്യത്തില്‍ നാളെ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണറുടെ ചേംബറില്‍ ചര്‍ച്ച നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  20 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  22 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  42 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago