ശ്മശാനത്തിലെ മരംമുറിച്ച സംഭവം: സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് രാജിവച്ചു
കൊല്ലം: മുളങ്കാടകം പൊതുശ്മശാനത്തില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഞ്ഞിലി മരം അനധികൃതമായി മുറിച്ച സംഭവത്തില്‍ കോര്പറേഷന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജയന് രാജിവെച്ചു. വിവാദമായതോടെ മരം തിരികെ സോണല്‍ ഓഫിസില്‍ എത്തിച്ചെങ്കിലും സി.പി.എം ജില്ലാ നേതൃത്വം ജയനെ ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് അദ്ദേഹം ഇന്നലെ രാജിവച്ചത്.
മരം മുറിച്ചു കടത്തിയതിന് ജയനെതിരേ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും സമരപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നടപടി സ്വീകരിക്കുന്നതുവരേ സമരവുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് വ്യക്തമാക്കുകയും ചെയ്തു.
കോര്പറേഷന് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ രാജി കൊണ്ട് മാത്രം കുറ്റകൃത്യത്തില്‍നിന്ന് മാറി നില്ക്കുവാന് കഴിയില്ലെന്നും ഇദ്ദേഹത്തിനെതിരേ തടി മോഷണ കുറ്റത്തിന് കേസ് എടുക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."