ഇസ്റാഈലിനെതിരായ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ സമ്മര്‍ദം; യു.എന്‍ ഉദ്യോഗസ്ഥ രാജിവച്ചു
യുനൈറ്റഡ് നാഷന്‍സ്: ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തുന്ന വംശീയ വിവേചന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള യു.എന്‍ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് യു.എന്‍ ഉദ്യോഗസ്ഥ രാജിവച്ചു.
യു.എന്‍ പശ്ചിമേഷ്യാ കമ്മിഷന് മേധാവി റിമാ ഖലഫ് ആണ് റിപോര്‍ട്ട് പിന്‍വലിക്കാനുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് പദവി ഒഴിഞ്ഞത്.
യു.എന്നിനു കീഴിലുള്ള എകോണമിക് ആന്‍ഡ് സോഷ്യല്‍ കമ്മിഷന് ഫോര്‍ വെസ്റ്റേണ്‍ ഏഷ്യയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലെബനാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 18 അറബ് രാഷ്ട്രങ്ങള്‍ അംഗമായ സംഘടന ഫലസ്തീനികളെ അടിച്ചമര്‍ത്തി ഇസ്റാഈല്‍ നടത്തുന്ന വംശീയ ഭരണത്തെ ആക്ഷേപിക്കുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ബുധനാഴ്ചയാണു പുറത്തുവിട്ടത്.
റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് റിമയോട് ആവശ്യപ്പെടുകയായിരുന്നു. നിലപാട് തിരുത്തണമെന്ന് താന്‍ ഗുട്ടറസിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിലപാട് കടുപ്പിച്ചതോടെ രാജി സമര്‍പ്പിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ ഗുട്ടറസിനുമേല് ഇസ്റാഈല്‍ അനുകൂല രാജ്യങ്ങളുടെ സമ്മര്‍ദമുണ്ടായിട്ടുണ്ടെന്നും റിമാ ഖലഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."