വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളിക്ക് ആറുലക്ഷം ഖത്തര്‍ റിയാല്‍ നഷ്ടപരിഹാരം
ദോഹ: വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ മലയാളി യുവാവിന് ആറുലക്ഷം ഖത്തര്‍ റിയാല്‍ നഷ്ടപരിഹാരം. തലശ്ശേരി പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ഒറ്റപ്പിലാവുള്ളത്തില്‍ അബ്ദുല്ല(30)ക്കാണ് ഖത്തര്‍ സുപ്രിം കോടതി നഷ്ടപരിഹാരം വിധിച്ചത്.
ദുഹൈലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് തൊട്ടടുത്ത വീട്ടിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന അബ്ദുല്ലയെ വിദേശി ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അബ്ദുല്ല രണ്ടുവര്‍ഷം ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സാമൂഹിക പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലാണ് കേസ് നടപടികള്‍ വേഗത്തിലാക്കുന്നതിനും നഷ്ടപരിഹാരം ലഭിക്കുന്നതിനും സഹായകമായത്. ഒരു വര്‍ഷത്തെ കോടതി നടപടികള്‍ക്ക് ശേഷമാണ് നഷ്ടപരിഹാരം നല്കാന് കോടതി ഇന്‍ഷുറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടത്. അബ്ദുല്ലയെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ആശുപത്രി അധികൃതരുടെയും സാമൂഹിക പ്രവര്‍ത്തകരുടയും സഹായത്തോടെ വിദഗ്ധ ചികിത്സക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."