വൈറ്റ് ഹൗസില്‍ ട്രംപ് സുരക്ഷിതനല്ലെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. ഇവിടെ ഭീകരാക്രമണം നടന്നാല്‍ ട്രംപിന് സുരക്ഷ ഒരുക്കാന്‍ മാത്രം രഹസ സംഘങ്ങള്‍ സജ്ജമല്ലെന്നാണു വിവരം.
മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ഡാന്‍ ബോന്‍ഗിനോയാണ് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസില്‍ ഒരാള്‍ അതിക്രമിച്ച് കടക്കുകയും 15 മിനിറ്റ് അതീവ സുരക്ഷാമേഖലയില്‍ ചെലവഴിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണിത്. ഒരു യുവാവ് അതിക്രമിച്ച് കടന്നതു തടയാന്‍ കഴിയാത്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെയാണ് 40 അംഗ ഭീകരസംഘം അതിക്രമിച്ചു കയറിയാല്‍ തടയാന്‍ കഴിയുകയെന്ന് ബോന്‍ഗിനോ ചോദിച്ചു.
മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും സുരക്ഷാസംഘത്തില്‍ അംഗമായിരുന്നു ബോന്‍ഗിനോ.
ഒബാമയുടെ ഭരണകാലത്തും സമാനമായ രീതിയില്‍ സുരക്ഷവീഴ്ചയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."