HOME
DETAILS
MAL
ട്രംപിന്റെ വ്യാപാര നയങ്ങളില്‍ ആശങ്കയറിയിച്ച് ജി 20 ഉച്ചകോടി
backup
March 19 2017 | 04:03 AM
ബെര്‍ലിന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിസ്ഥിതി, വ്യാപാര നയങ്ങളില്‍ ആശങ്കയറിയിച്ച് ജി 20 രാഷ്ട്രങ്ങളുടെ ധനകാര്യ മന്ത്രിമാരുടെ ഉച്ചകോടി സമാപിച്ചു. ദക്ഷിണ ജര്‍മനിയിലെ ബാദെന്‍ ബാദെന്‍ നഗരത്തിലാണ് വെള്ളിയാഴ്ച ഉച്ചകോടി ആരംഭിച്ചത്.
ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ് ' നയത്തില്‍ ഉല്‍ക്കണ്ഠ അറിയിച്ച മന്ത്രിമാര്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ ആശയങ്കയുമറിയിച്ചു.
പുതിയ നയങ്ങള്‍ തിരുത്തണമെന്ന് അമേരിക്കന്‍ ട്രഷററി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിനോട് അംഗരാഷ്ട്ര പ്രതിനിധികള്‍ ആവശ്യപ്പെട്ടെങ്കിലും ചര്‍ച്ച ഒത്തുതീര്‍പ്പാകാതെ പിരിയുകയായിരുന്നു.കാലാവസ്ഥാ വ്യതിയാനത്തിലും ഒറ്റക്കെട്ടായ തീരുമാനത്തിലെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."