പാരിസ് വിമാനത്താവളത്തില്‍ വെടിവയ്പ്പ്; അക്രമിയെ വധിച്ചു
പാരിസ്: സൈനികന്റെ ആയുധം തട്ടിപ്പറിക്കാന്‍ ശ്രമിച്ചയാളെ പൊലിസ് കൊലപ്പെടുത്തി. ഫ്രാന്‍സിലെ പാരിസിനടുത്ത് ഒര്‍ളി വിമാനത്താവളത്തിലാണ് സംഭവം.
ഇന്നലെ രാവിലെ വിമാനത്താവളത്തിനു പരിസരത്ത് പട്രോളിങ്ങിലുണ്ടായിരുന്ന സൈനികയുടെ തോക്ക് തട്ടിപ്പറിക്കാനാണു ശ്രമമുണ്ടായത്. ഇയാള്‍ പൊലിസിനുനേരെ വെടിയുതിര്‍ക്കുകയും ഉടന്‍ സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയും ചെയ്തു. പിന്തുടര്‍ന്നെത്തിയ പൊലിസ് ട്രാഫിക് സ്റ്റോപ്പിനടുത്തുവച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. ആക്രമണത്തില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥന് പരുക്കേറ്റിട്ടുണ്ട്.
പൊലിസിനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കും പരിചയമുള്ള 38കാരനാണ് ആക്രമണം നടത്തിയതെന്ന് ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ ലെ റക്‌സ് പറഞ്ഞു. വ്യത്യസ്ത കവര്‍ച്ച, മയക്കുമരുന്ന് തുടങ്ങിയ കേസുകളിലെ പ്രതിയാണിയാള്‍. ഇസ്‌ലാമിക ഭീകരവാദിയാണ് ഇയാളെന്ന് ഫ്രാന്‍സ് ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. സംഭവത്തില്‍ ഭീകരവിരുദ്ധ സംഘത്തിലെ പ്രോസിക്യൂട്ടര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇന്നലെ രാവിലെ ഫ്രാന്‍സിലെ ഏറ്റവും തിരക്കുള്ള രണ്ടാമത്തെ വിമാനത്താവളമായ ഒര്‍ളിയിലെത്തിയ അക്രമി സൈനികയില്‍നിന്ന് തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയായിരുന്നു. പട്രോളിങ്ങിലുണ്ടായിരുന്ന മറ്റു രണ്ട് ഉദ്യോഗസ്ഥരാണ് അക്രമിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയത്.
ഓപറേഷന്‍ സെന്റിനല്‍ എന്ന പേരില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ആരംഭിച്ച ഭീകരവിരുദ്ധ സൈനിക നീക്കത്തിന്റെ ഭാഗമായി ചുമതലയേല്‍പ്പിക്കപ്പെട്ടവരായിരുന്നു ഇവര്‍. ഇത് നാലാം തവണയാണ് ഓപറേഷന്‍ സംഘത്തിനു നേരെ ഫ്രാന്‍സില്‍ ആക്രമണമുണ്ടാകുന്നത്. 2015 ജനുവരിയിലെ പാരിസ് ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഓപറേഷന്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."