ഹോണ്ട അമേസ് രണ്ടാം പതിപ്പ് 2018 മോഡല്‍ പുറത്തിറങ്ങി
ഹോണ്ട അമേസിന്റെ ഏറേ കാത്തിരുന്ന രണ്ടാം പതിപ്പ് അമേസ് 2018 മോഡല്‍ നിരത്തിലിറങ്ങി. E, S V, പിന്നെ VX എന്നീ നാലു തരം മോഡുലകളിലാണ് ഹോണ്ടാ അമേസ് ഇറക്കിയിരിക്കുന്നത. നാലു മോഡലുകളിലും മുന്‍വശത്ത് ഡുവല്‍ എയര്‍ ബാഗ്, എ. ബി.എസ് കുട്ടികള്‍ക്കായുള്ള പ്രത്യേകം സിറ്റ് ഘടിപ്പിക്കാനുള്ള സൗകര്യം, പാര്‍കിങ് സെന്‍സര്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. ഏറ്റവും താഴെയുള്ള മോഡലായ E ട്രിമ്മിന് 5.60 ലക്ഷം മുതല്‍ ഏറ്റവും കുടിയ ഡീസല്‍ മോഡല്‍ VX 9.00 ലക്ഷം വരെയാണ് ഷോറൂം വില.
പഴയ മോഡലുമായി താരതമ്യം ചെയ്തു നോക്കുമ്പോള്‍ 90Hp 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 100പHp 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 5 സ്പീഡ് മാന്വല്‍ ഗിയര്‍ ഷിഫ്റ്റിനും വ്യത്യാസങ്ങള്‍ ഉണ്ടായിട്ടില്ല. പുതിയ മോഡല്‍ ഡീസല്‍ കാറിന് സി.ടി.വി ഓട്ടോമാറ്റിക് ഒപ്ഷന്‍ ഉണ്ട്.
രുപകല്‍പനയില്‍ ഹോണ്ടയുടെ എക്കോര്‍ഡ്, സിറ്റ, എന്നീ കാറുകളുടെ ധാരാളം ഫീച്ചറുകള്‍ അമേസില്‍ പ്രതിഫലിക്കുന്നു. 905 kg മുതല്‍ 1035 kg വരെ ഭാരം ഉള്ള ഈ സെഡാന്‍ കാര്‍ മുന്‍ഗാമിയെക്കാള്‍ എറെ ഭാരം കുറഞ്ഞതും കൂടുതല്‍ വലുപ്പമുള്ളതുമാണ്. ഇപ്പോള്‍ നിലവിലുള്ള വില് 20000 ബുക്കിങ്ങുകള്‍ കഴിഞ്ഞാല്‍ കൂട്ടുന്നതായിരിക്കും എന്നു കമ്പനി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."