24 അംഗ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു മൂന്ന് മലയാളി താരങ്ങള്‍ ഇടം കണ്ടു
മുംബൈ: കംപോഡിയക്കെതിരായ സൗഹൃദ മത്സരത്തിനും മ്യാന്മറിനെതിരായ 2019 എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തിനുമുള്ള 24 അംഗ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളികളായ മൂന്നു താരങ്ങള്‍ ടീമിലിടം കണ്ടു. മധ്യനിര താരം സി.കെ വിനീത്, പ്രതിരോധ താരം അനസ് എടത്തൊടിക, ഗോള്‍ കീപ്പര്‍ ടി.പി രഹനേഷ് എന്നിവരാണു 24 അംഗ ടീമിലിടം കണ്ട മലയാളികള്‍. ഇതില്‍ അനസ് എടത്തൊടിക ആദ്യമായാണു ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്.
അനസടക്കം നാലു പുതുമുഖങ്ങളെയുള്പ്പെടുത്തിയാണു കോച്ച് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് ടീമിനെ തിരഞ്ഞെടുത്തത്. അനസിനൊപ്പം നിഷു കുമാര്‍, ജെറി ലാന്റിന്സുല, മിലന് സിങ് എന്നിവരാണ് ടീമിലിടം പിടിച്ച മറ്റു പുതുമുഖങ്ങള്‍. പരിചയ സമ്പത്തിനും യുവ ശക്തിക്കും തുല്ല്യത നല്‍കിയാണ് കോണ്സ്റ്റന്റൈന് ടീമിനെ ഒരുക്കിയത്. ഈ മാസം 22നാണു കംപോഡിയക്കെതിരായ സൗഹൃദ മത്സരം. ഈ മാസം 28നു ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഇന്ത്യ മ്യാന്മറുമായും ഏറ്റുമുട്ടും.
ടീം ഇവരില്‍ നിന്ന്: ഗോള്‍ കീപ്പര്‍മാര്‍- സുബ്രതോ പാല്, ഗുര്‍പ്രീത് സിങ്, ടി.പി രഹനേഷ്.
പ്രതിരോധം- പ്രീതം കോട്ടാല്‍, നിഷു കുമാര്‍, സന്ദേശ് ജിങ്കാന്, അര്‍ണാബ് മൊണ്ഡാല്, അനസ് എടത്തൊടിക, ധനപാല്‍ ഗണേഷ്, ഫുല്‍ഗാന്‍സോ കാര്‍ഡോസോ, നരായണ്‍ ദാസ്, ജെറി ലാന്റിന്സുല.
മധ്യനിര- ജാക്കിചന്ദ് സിങ്, ഉദാന്ത സിങ്, യൂജിന്‍സെന്‍ ലിങ്ദോ, മിലന് സിങ്, എം.ഡി റഫീഖ്, റൗളിന് ബോര്‍ഗസ്, ഹാലിചരന്‍ നര്സരി, സി.കെ വിനീത്.
മുന്നേറ്റം- ജെജെ ലാല്‍പെഖുല, സുനില്‍ ഛേത്രി, ഡാനിയല്‍ ലാല്ഹിപുയിയ, റോബിന് സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."