HOME
DETAILS

ഇനി വ്രതവിശുദ്ധിയുടെ പുണ്യനാളുകള്‍

  
backup
May 16 2018 | 21:05 PM

start-ramadan-holy-days-spm

കോഴിക്കോട്: വ്രതവിശുദ്ധിയുടെയും ആത്മസംസ്‌കരണത്തിന്റെയും പുണ്യനാളുകള്‍ക്ക് തുടക്കം. പാപമോചനത്തിന് സുവര്‍ണാവസരമേകുന്ന റമദാനിലെ രാപകലുകള്‍ വിശ്വാസികള്‍ പ്രാര്‍ഥനയില്‍ മുഴുകും. സല്‍കര്‍മങ്ങള്‍ക്ക് അനേകമിരട്ടി പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ട പെരുമഴക്കാലമാണ് റമദാന്‍.
മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ റമദാന്‍ സമാഗതമായത്. പകല്‍ മുഴുവന്‍ ഉപവാസവും രാത്രി ഉപസാനയുമായാണ് വിശ്വാസികള്‍ അനുഗൃഹീത മാസത്തെ ധന്യമാക്കുക. ഖുര്‍ആന്‍ അവതരിച്ച മാസത്തില്‍ പ്രത്യേക പുണ്യം കാംക്ഷിച്ച് ഖുര്‍ആന്‍ പാരായണത്തിന് കൂടുതല്‍ സമയം കണ്ടെത്തും.
മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കാന്‍ വിശ്വാസി സമൂഹം ആരാധനകളും ദാനധര്‍മങ്ങളും അധികരിപ്പിക്കും. ആയിരം മാസങ്ങളേക്കള്‍ പുണ്യം ലഭിക്കുന്ന ദിനമായ ലൈലത്തുല്‍ ഖദ്‌റും ഫിത്വ്ര്‍ സകാത്തും റമദാനിന്റെ മഹത്വങ്ങളാണ്.
റമദാനിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ നേരത്തെ തന്നെ തയാറെടുത്തിരുന്നു. വീടുകള്‍ക്കും പള്ളികള്‍ക്കും നിറപ്പകിട്ടേകിയും ശുദ്ധീകരിച്ചുമായിരുന്നു ഒരുക്കം. റമദാനിലെ പ്രത്യേക നിശാ നിസ്‌കാരമായ തറാവീഹ് ഇന്നലെ പള്ളികളില്‍ തുടങ്ങി. റദമാന്‍ പ്രഭാഷണങ്ങളും ഇന്നു മുതല്‍ സജീവമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago
No Image

ദുരന്തഭൂമിയിലെ ഉദ്യോഗസ്ഥ ധൂർത്ത്; പല ബില്ലുകളും മുമ്പേ മാറിയെന്ന് സൂചന

Kerala
  •  a month ago
No Image

വിഡിയോ പാലക്കാട്ടെ പ്രചാരണായുധമാക്കി യു.ഡി.എഫ്

Kerala
  •  a month ago
No Image

പേജര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ തന്നെ; സമ്മതിച്ച് നെതന്യാഹു

International
  •  a month ago
No Image

കുട്ടികളുടെ ഇന്റർനെറ്റ് ദുരുപയോഗം: പൊലിഞ്ഞത് 38 ജീവൻ

Kerala
  •  a month ago
No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago