സ്കൂള്‍ കുട്ടികളേയും വഹിച്ച് പോകുന്ന വാഹനങ്ങള്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ ഓടിക്കരുത്
കല്‍പ്പറ്റ: ജില്ലയിലെ കാലാവസ്ഥയുടെ പ്രത്യേകത കാരണം മഴക്കാലത്ത് ഡ്രൈവര്‍മാര്‍ക്ക് കാഴ്ച മങ്ങലുണ്ടാവാന് സാധ്യതയുള്ളതിനാല്‍ സ്കൂള്‍ കുട്ടികളേയും വഹിച്ച് പോവുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പരമാവധി വേഗതയായ മണിക്കൂറില്‍ 40 കിലോ മീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു. ഇതുപാലിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ മോട്ടോര്‍ വാഹന നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരവും കര്‍ശന നടപടി സ്വീകരിക്കും.
സ്കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ഥികളെ വഹിച്ചുകൊണ്ടുള്ള ബസുകള്‍, ഓട്ടോറിക്ഷകള്‍, ജീപ്പുകള്‍ എന്നിവ രാവിലെയും വൈകീട്ടും റോഡുകളില്‍ സജീവമാവുന്ന സമയങ്ങളില്‍ മറ്റ് വാഹനങ്ങളെ മറികടക്കുമ്പോള്‍ കാഴ്ചക്കുറവു മൂലം എതിരെ വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടമുണ്ടാവാനുള്ള സാധ്യതയും ഏറെയാണെന്നും മുന്നറിയിപ്പു നല്കി.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."