HOME
DETAILS
MAL
പീഡനക്കേസില്‍ ഗോവയില്‍ അറസ്റ്റിലായ ഏരിയാ സെക്രട്ടറിയെ സി.പി.എം പുറത്താക്കി
backup
May 16 2018 | 21:05 PM
തിരുവനന്തപുരം: ഗോവയില്‍ ലൈംഗിക പീഡനശ്രമക്കേസില്‍ അറസ്റ്റിലായ സി.പി.എം ഏരിയാസെക്രട്ടറിയെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. മംഗലപുരം ഏരിയ സെക്രട്ടറി വിനോദ് കുമാറിനെയാണു തിരുവനന്തപുരം ജില്ലാനേതൃത്വം പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷണം നടത്തുമെന്നും പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."