പാകിസ്താനില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 750 മില്യണ്‍ മരങ്ങള്‍ നട്ടു
ഇസ്ലാമാബാദ്: വന നശീകരണത്തന് തടയിടുന്നതിന്റെ ഭാഗമായി പാകിസ്താനിലുടനീളം ഒരു വര്‍ഷത്തിനുള്ളില്‍ 750 മില്യണ്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചു. ട്രീ സുനാമി എന്ന പേരിലുള്ള കാംപയിന്റെ ഭാഗമായാണ് പച്ചപ്പ് തിരിച്ചുപിടിക്കാനായി ഇത്രയധികം മരങ്ങള്‍ വച്ചുപിടിപ്പിച്ചത്.
മരങ്ങള്‍ വച്ചു പിടിപ്പിക്കുക എന്നതിലുപരി മനുഷ്യന്റെ പ്രകൃതിയോടുള്ള സമീപനങ്ങള്‍ മാറ്റുക എന്നതുകൂടിയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഖൈബര്‍ പക്തന്ക്വ മേഖലയിലാണ് ഇപ്പോല്‍ ഇങ്ങനെ ഒരു പദ്ധതിക്ക് തുടക്കമിട്ടത്.
രണ്ടു ശതമാനമെങ്കിലും കാടുകളുടെ വ്യാപ്തി വര്‍ധിപ്പിക്കുകയും വനനശീകരണം തടയുകയുമാണ് പദ്ധതികൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. 2015ലെ യു.എന്‍ റിപ്പോര്‍ട്ട് അനുസരിച്ച് പാകിസ്താനിലെ വനത്തിന്റെ വിസ്തൃതി രണ്ടു ശതമാനം കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. 40 ശതമാനം വനം മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."