HOME
DETAILS
MAL
വരാപ്പുഴ: മുന്‍ എസ്.ഐ ദീപകിന്റെയും പൊലിസുകാരുടെയും റിമാന്‍ഡ് നീട്ടി
backup
May 16 2018 | 21:05 PM
പറവൂര്‍: വരാപ്പുഴ കസ്റ്റഡി മരണക്കേസ്സില്‍ റിമാന്‍ഡിലായ വരാപ്പുഴ മുന്‍ എസ്.ഐ ജി.എസ്. ദീപക്കിന്റെയും മറ്റ് പൊലിസുകാരുടേയും റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 30 വരെയാണ് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 3 നീട്ടിയത്. കേസിലെ നാലാം പ്രതിയായ ദീപക്കിനെ കഴിഞ്ഞ ആഴ്ചയാണ് റിമാന്‍ഡ് ചെയ്തത്.
കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ വരാപ്പുഴ എസ്.ഐയായിരുന്ന ദീപക്ക് ക്രൂരമായി മര്‍ദിച്ചതായുള്ള കൂട്ടുപ്രതികളുടെ മൊഴിയെത്തുടര്‍ന്നാണ് ദീപക്കും മറ്റ് ആര്.ടി.എഫ് അംഗങ്ങളായ പൊലിസുകാരും അറസ്റ്റിലായത്. അന്യായമായ തടങ്കല്‍, മര്‍ദനം, കൊലപാതകം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."