രക്തസാക്ഷിത്വം വരിക്കുന്ന ജവാന്‍മാരുടെ ഓര്‍മക്കായി പ്രതിമകള്‍ സ്ഥാപിക്കുന്നു
കൊണ്ടോട്ടി: കേന്ദ്ര സുരക്ഷാ സേന(സി.ഐ.എസ്.എഫ്)യില്‍ സേവനം ചെയ്യുന്നതിനിടെ രക്ത സാക്ഷിത്വം വരിക്കുന്നവരുടെ ഓര്‍മക്കായി ജവാന്‍ പഠിച്ചിറങ്ങിയ സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കുന്നു. കേന്ദ്ര സുരക്ഷാ സേനയുടെ ഏറ്റവും പുതിയ സര്‍ക്കുലറിലാണ് വീരമൃത്യു വരിക്കുന്ന ജവാന്റെ പ്രതിമ അദ്ദേഹം സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാലയത്തില്‍ സ്ഥാപിക്കാന്‍ തീരുമാനം.
ഇന്ത്യയില്‍ വിമാനത്താവളങ്ങള്‍,സീപോര്‍ട്ട്,വി.ഐ.പികളുടെ സുരക്ഷ, മെട്രോ എന്നിവിടങ്ങളിലായി 1,55,000 സേനാംഗങ്ങളാണ് കേന്ദ്ര സുരക്ഷാ സേനയിലുളളത്. വിമാനത്താവളങ്ങളിലാണ് കൂടുതല്‍ പേരും സേവനം ചെയ്യുന്നത്.സി.ഐ.എസ്.എഫില്‍ നിന്ന് വീരമൃത്യു വരിക്കുന്ന ജവാന്‍മാരെ പുതിയ തലമുറയിലുളളവര്‍ക്ക് അറിയുന്നതിനായാണ് പ്രതിമ സ്ഥാപിക്കുന്നത്. ഇന്ത്യയില്‍ വീരമൃത്യു വരിച്ച ജവാന്റെ ആദ്യ പ്രതിമ സ്ഥാപിക്കുന്നത് കേരളത്തിലാണ്. അതേസമയം കേന്ദ്ര സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ജീവനക്കാര്‍ക്കിടയിലെ പിരിമുറുക്കം ഇല്ലാതാക്കാനും ആവശ്യമായ പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."