HOME
DETAILS

കരിപ്പൂര്‍-സഊദി സര്‍വിസിന് ഇന്ധനം നിറക്കല്‍: തടസവുമായി എയര്‍പോര്‍ട്ട് അതോറിറ്റി

  
backup
May 16 2018 | 21:05 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%bf

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇടത്തരം വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുന്നതിനായി സഊദി എയര്‍ലെന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയം വീണ്ടും വിശദീകരണം തേടി.സഉദി എയര്‍ലൈന്‍സ് കഴിഞ്ഞ മാസം സമര്‍പ്പിച്ച സുരക്ഷാ റിപ്പോര്‍ട്ടിലാണ് അതോറിറ്റി വിശദീകരണം ആവശ്യപ്പെട്ടത്.വിമാന ഇന്ധന ടാങ്കിന്റെ ശേഷി അനുസരിച്ച് മുഴുവന്‍ ഇന്ധനം നിറച്ച് നിറയെ യാത്രക്കാരും കാര്‍ഗോയും അടക്കം സര്‍വിസ് നടത്തുന്നതിനാവശ്യമായ ക്ഷമത കരിപ്പൂരിലെ റണ്‍വേക്കുണ്ടോയെന്ന് പരിശോധിക്കണമെന്നാണ് അതോറിറ്റി പുതിയ ന്യായം ഉന്നയിച്ചിരിക്കുന്നത്.
എന്നാല്‍ വിമാനം പറക്കുന്ന ദൂരത്തില്‍ നിന്ന് ഒരുമണിക്കൂര്‍ വരെ പറക്കാന്‍ ആവശ്യമായ ഇന്ധനം നിറച്ച് സര്‍വിസ് നടത്തിയാല്‍ മതിയെന്ന് സഊദി എയര്‍ലെന്‍സ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് അഞ്ച് മണിക്കൂറിനുളളില്‍ വിമാനത്തിന് പറന്നെത്താന്‍ സാധിക്കും.ഈ ദൂരത്തേക്കാള്‍ ഒരു മണിക്കൂര്‍ അധികം സഞ്ചരിക്കുന്നതിനുളള ഇന്ധനമാണ് വിമാനത്തിലുണ്ടാകേണ്ടത്.നിശ്ചിത സമയത്ത് വിമാനത്തിന് ലാന്റിങ് തടസപ്പെട്ടാല്‍ സമീപത്തുളള മറ്റു വിമാനത്താവളങ്ങളില്‍ പറന്നിറങ്ങാനുളള ഇന്ധനമാണ് ടാങ്കില്‍ നിക്ഷേപിക്കേണ്ടത്.
എന്നാല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡല്‍ഹി കേന്ദ്ര കാര്യാലയം 15 മണിക്കൂറിലധികം നേരിട്ട് സഞ്ചരിക്കാന്‍ സാധിക്കുന്ന വിമാനത്തില്‍ മുഴുവന്‍ ഇന്ധനം നിറച്ച് പറന്നിറങ്ങി പരീക്ഷണം നടത്തണമെന്ന ന്യായമാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ മത്തിക്കൂട്ടം കരയ്ക്കടിഞ്ഞു

Kerala
  •  a month ago
No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago