HOME
DETAILS

എഫ്.സി.ഐ ഗോഡൗണുകളില്‍ സി.സി.ടി.വി

  
backup
May 16 2018 | 21:05 PM

%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%90-%e0%b4%97%e0%b5%8b%e0%b4%a1%e0%b5%97%e0%b4%a3%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%b8

തിരുവനന്തപുരം: റേഷന്‍ധാന്യങ്ങള്‍ എത്തുന്ന എഫ്.സി.ഐ ഗോഡൗണുകളില്‍ സി.സി.ടി.വി സ്ഥാപിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. കുറ്റമറ്റ രീതിയില്‍ റേഷന്‍ ധാന്യങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം.
റേഷന്‍ കട ഉടമകള്‍ ഗോഡൗണില്‍ പോയി അരിയുടെ തൂക്കം ഉറപ്പു വരുത്തണം. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ കടകളിലെത്തിക്കും. ആദിവാസികള്‍ക്ക് കിലോമീറ്ററുകള്‍ യാത്ര ചെയ്ത് റേഷന്‍ വാങ്ങാന്‍ വരുന്നതില്‍ പരിഹാരമുണ്ടാക്കാന്‍ ആദിവാസികള്‍ കൂടുതലുള്ള പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ ജില്ലാ കലക്ടര്‍മാരോട് ഊരുകളിലെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഒരു സ്ഥലം തീരുമാനിച്ചാല്‍ വനംവകുപ്പിന്റെ വാഹനത്തില്‍ അവിടെ എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 1,374 റേഷന്‍ കടകളിലും ഇ-പോസ് മെഷിന്‍വച്ച് റേഷന്‍ വിതരണം ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍നിന്നു 1,68,567 പേരെ നീക്കം ചെയ്ത് അര്‍ഹരെ ഉള്‍പ്പെടുത്തി. കുറ്റമറ്റ വിതരണ സമ്പ്രദായം ഉറപ്പാക്കാന്‍ ഈ വര്‍ഷം തന്നെ സോഷ്യല്‍ ഓഡിറ്റിങ് ഏര്‍പ്പെടുത്താന്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സുമായി ധാരണാപത്രം ഒപ്പിട്ട് പ്രവര്‍ത്തനം ആരംഭിച്ചുവെന്നും എല്ലാ റേഷന്‍ വ്യാപാരികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഒരു കാര്‍ഡിലും ഉള്‍പ്പെടാത്ത 75,000 ഓളം കുടുംബങ്ങള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ കാര്‍ഡ് നല്‍കുമെന്നും പുതിയ കാര്‍ഡിനുള്ള അപേക്ഷ ജൂണ്‍ ഒന്നു മുതല്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച റേഷന്‍ കടയുടെ ഉദ്ഘാടനവും, വാതില്‍പ്പടി വിതരണം, കംപ്യൂട്ടര്‍വല്‍ക്കരണം, ഇ-പോസ് മെഷീനുകള്‍ സ്ഥാപിക്കല്‍, പോര്‍ട്ടബിലിറ്റി സൗകര്യം തുടങ്ങി ദേശീയ ഭക്ഷ്യഭദ്രതാ നിയമം ആവശ്യപ്പെട്ടിരിക്കുന്നതുപോലെ കേരളം പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനവും നാളെ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago
No Image

76 ജീവനക്കാർക്ക് ഉംറ സ്പോൺസർ ചെയ്‌ത് ദുബൈ പൊലിസ്

uae
  •  3 months ago