HOME
DETAILS
MAL
അതിരപ്പിള്ളി: ജനഹിതം മാനിക്കണമെന്നു മാണി
backup
March 19 2017 | 16:03 PM
ചാലക്കുടി: പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജനഹിതം മാനിക്കണമെന്ന് മുന്‍മന്ത്രി കെ.എം മാണി. അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച കേരള കോണ്‍ഗ്രസ് എം സമരപ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
ജനങ്ങളുടെ ആശങ്കകള്‍ അകറ്റി വേണം വികസനം നടപ്പിലാക്കാന്‍. സമവായത്തിലൂടെ മാത്രമെ വികസന പദ്ധതികള്‍ നടപ്പിലാക്കാനാകൂ. എടുത്തുചാട്ടം പാടില്ല. പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് പദ്ധതി സംബന്ധിച്ച് പൂര്‍ണ്ണ വിവരം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.പി തോമസ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."