ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമായത് യു.ഡി.എഫിന്റെ പരാജയത്തിനു കാരണമായി: സി.പി ജോണ്‍
കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ വോട്ടുകള്‍ നഷ്ടപ്പെട്ടത് യു.ഡി.എഫിന്റെ പരാജയത്തിനു കാരണമായതായി സി.എം.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി ജോണ്‍. സി.എം.പി ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ഡി.ജെ.എസിലൂടെ പിന്നോക്ക വിഭാഗത്തിന്റെ വോട്ടുകള്‍ നേടാന്‍ ബി.ജെ.പിക്കും സാധിച്ചു. ഇതു കാണാന്‍ കഴിയാതെ പോയതും യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിന്റെ ചില തീരുമാനങ്ങള്‍ ജനങ്ങളില്‍ സംശയമുണ്ടാക്കിയതും പരാജയത്തിന് ആക്കംകൂട്ടി. ബി.ജെ.പിയെ ഭീതി രാഷ്ട്രീയമായി മുതലെടുക്കുകയായിരുന്നു സി.പി.എം. ന്യൂനപക്ഷ പിന്നോക്ക ദലിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സക്രിയമായി മുന്നോട്ടുപോകാന്‍ യു.ഡി.എഫിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കണ്‍വന്‍ഷനില്‍ ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി അംഗം പി.വി.കെ നമ്പ്യാരെ ആദരിച്ചു. ജില്ലാ സെക്രട്ടറി ജി. നാരായണന്‍ കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന അസി. സെക്രട്ടറിമാരായ സി.എ അജീര്‍, സി.എന്‍ വിജയകൃഷ്ണന്‍, കെ.കെ ചന്ദ്രഹാസന്‍, പി.പി ഫൗസിയ, അഷ്‌റഫ് മണക്കടവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."