HOME
DETAILS
MAL
പിന്നാക്ക ദലിത് വിഭാഗങ്ങളുടെ സമരത്തിന് കേരളം നേതൃത്വം നല്‍കണം: കാഞ്ച ഐലയ്യ
backup
May 16 2018 | 21:05 PM
തിരുവനന്തപുരം: പിന്നാക്ക ദലിത് വിഭാഗങ്ങളുടെ ദേശീയ സമരത്തിന് കേരളം നേതൃത്വം നല്‍കണമെന്ന് എഴുത്തുകാരനും ചരിത്രകാരനുമായ കാഞ്ച ഐലയ്യ.
നാഷനല്‍ ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പ്രസ് ക്ലബില്‍ നടത്തിയ ആശയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്‍ഷിറാം വരെ ഇന്ത്യയിലുണ്ടായ ദലിത് വിമോചന നേതാക്കള്‍ക്ക് പ്രചോദനം ശ്രീനാരായണ ഗുരുവാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിലെ സി.പി.എം.തകര്‍ച്ചയ്ക്ക് കാരണമായത് ബ്രാഹ്മണ നേതാക്കളാണ്.
ദലിതരെയും മുസ്ലിംകളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പരിഗണിച്ചില്ല. ഡോ.അംബേദ്ക്കര്‍ ജാതി നിര്മൂലനത്തെക്കുറിച്ചും മാര്‍ക്സ് വര്‍ഗരഹിത സമൂഹത്തെക്കുറിച്ചുമാണ് ചിന്തിച്ചത്.
ഇന്ത്യന്‍ അവസ്ഥയില്‍ ഇതുരണ്ടും ഒന്നായിരുന്നു. അദ്ദേഹം പറഞ്ഞു. ഫോറം ഫോര്‍ ജസ്റ്റിസിന്റെ അധ്യക്ഷന്‍ വി. ആര്.ജോഷി പരിപാടിക്ക് നേതൃത്വം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."