സീതയും യാത്രയായി; തിരുവനന്തപുരം മൃഗശാലയില്‍ ഇനി സീബ്രയില്ല
തിരുവനന്തപുരം: മൃഗശാലയിലെ ഏക പെണ് സീബ്രയായ സീത ചത്തു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു മൂന്നു മാസമായി അവശതയിലായിരുന്നു. 25 വയസുണ്ടായിരുന്നു.
2002ല്‍ തമിഴ്നാട്ടിലെ വണ്ടല്ലൂരില്‍ നിന്നാണു സീതയെ തിരുവനന്തപുരം മൃഗശാലയില്‍ കൊണ്ടുവന്നത്. അന്ന് ഇവിടെയുണ്ടായിരുന്ന മണിയെന്ന സീബ്രക്ക് കൂട്ടായാണു സീതയെത്തിയത്.
എന്നാല്‍ സീതയെത്തി ഒരു വര്‍ഷത്തിനകം മണി ചത്തു. പിന്നീടു സീത മൃഗശാലയില്‍ തനിച്ചായി. കാല്‍മുട്ടുകള്‍ക്കു പിടിപെട്ട വാതരോഗം സീതയെ എഴുന്നേല്ക്കാന് കഴിയാത്ത അവസ്ഥയിലാക്കിയിരുന്നു.
മൂന്നു മാസമായി സന്ദര്‍ശകരില്‍ നിന്നു മാറ്റി പ്രത്യേക മുറിയില്‍ ചികിത്സയിലായിരുന്നു.
ഇന്നലെ രാവിലെ 10നായിരുന്നു സീത യാത്രയായത്. പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസിലെ ഡോ. സ്വപ്നാ സൂസന് എബ്രഹാം, ഡോ. എസ്. നന്ദകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മ്യൂസിയം വളപ്പില്‍ അടക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."