കോട്ടയം ശുഭാനന്ദാശ്രമത്തിലെ യുവതിയുടെ മരണം; പുനരന്വേഷണത്തിന് ഡി.ജി.പിയുടെ ഉത്തരവ്
പത്തനംതിട്ട: കോട്ടയം ചൂട്ടുവേലി ശുഭാനന്ദാശ്രമത്തിലെ അന്തേവാസിയായിരുന്ന റാന്നി മക്കപ്പുഴ പനവേലിക്കുഴി തടത്തില്‍ സിന്ധു(33)വിന്റെ ദുരൂഹ മരണം പുനരന്വേഷിക്കുന്നതിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. സിന്ധുവിനെ 2010 മേയ് ഒന്നിന് ആശ്രമത്തിനു സമീപത്തെ പുഴയില്‍ വീണു മരിച്ചനിലയിലാണ് കണ്ടെത്തിയത്.
കോട്ടയം ഗാന്ധിനഗര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം ലോക്കല്‍ പൊലിസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. ആത്മഹത്യയാണെന്നും ബലാത്സംഗം നടന്നിട്ടില്ലെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെതിരേ യുവതിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു.
കേസ് പരിഗണിച്ച കോടതി ഡി.ജി.പി യോട് വീണ്ടും കേസില്‍ അന്വേഷണത്തിന് നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ദക്ഷിണ മേഖല ഐ.ജി നടത്തിയ അന്വേഷണത്തില്‍ കേസില്‍ ഗുരുതര വീഴ്ചയുണ്ടായതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാകുന്നതായും ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."