HOME
DETAILS

പെരുന്നാള്‍ തിരക്കിലമര്‍ന്ന് നഗരം; മഴയില്‍ കുതിരാതെ വിപണി

  
backup
June 26 2016 | 19:06 PM

%e0%b4%aa%e0%b5%86%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b4%ae%e0%b4%b0%e0%b5%8d

കോഴിക്കോട്: 'ഞമ്മക്ക് പോയാലും ഇങ്ങളെ പെരുന്നാള് ജോറായിക്കോട്ടെ താത്തെ...' ഏതു കടയില്‍ കയറണമെന്ന് ശങ്കിച്ച് നില്‍ക്കുന്ന ഉമ്മയോടും മക്കളോടും വിലക്കുറവിന്റെ കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള തുണിക്കടയിലെ ജീവനക്കാരന്റെ വാക്കുകളാണിത്. പുണ്യദിനങ്ങളുടെ ഒടുവിലെത്തുന്ന പെരുന്നാളൊരുക്കത്തിനായി ലഭിച്ച ഞായറാഴ്ചയില്‍ ആയിരങ്ങളാണ് മഴയെ അവഗണിച്ചും ഇന്നലെ നഗരത്തിലെത്തിച്ചേര്‍ന്നത്. വസ്ത്രങ്ങളെടുക്കാനും മധുര പലഹാരങ്ങള്‍ക്കും പെരുന്നാള്‍ ഭക്ഷണമൊരുക്കാനുള്ള വിഭവങ്ങള്‍ വാങ്ങാനുമായാണ് ഭൂരിഭാഗം പേരും കടകള്‍ തോറും കയറിയിറങ്ങിയത്. ഒഴിവു ദിവസമായതിനാല്‍ കുടുംബസമേതം എത്തിയവരുടെ എണ്ണവും കുറവല്ല. മിഠായിത്തെരുവിലാണ് പ്രധാനമായും കാലുകുത്താനിടമില്ലാത്ത വിധം തിരക്കനുഭവപ്പെട്ടത്. പാളയത്തും നഗരത്തിലെ വലിയ വസ്ത്ര വില്‍പന ശാലകളിലും മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും തിരക്കിന് കുറവുണ്ടായിരുന്നില്ല.
മിഠായിത്തെരുവില്‍ റോഡിലൂടെ ഒഴുകിയ ജനസഞ്ചയത്തെ തങ്ങളുടെ കടയിലേക്കാകര്‍ഷിക്കാന്‍ രസകരമായ വാക് പ്രയോഗങ്ങളുമായി എല്ലാ കടകള്‍ക്ക് മുന്‍പിലും ജീവനക്കാരുടെ നിരയുണ്ടായിരുന്നു. വിലക്കുറവിന്റെ കാര്യം പറഞ്ഞും വസ്ത്ര വൈവിധ്യങ്ങളുടെ ശേഖരം ഉയര്‍ത്തിക്കാട്ടിയും ഇവര്‍ പരസ്പരം മത്സരിച്ചു. പെരുന്നാളിനോടനുബന്ധിച്ചുള്ള കച്ചവടം മുന്നില്‍കണ്ട് വ്യാപാരികളും വലിയ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. പ്രധാനമായും വസ്ത്ര വ്യാപാരികളാണ് വിപണി കീഴടക്കാന്‍ കൂടുതല്‍ മുതല്‍ മുടക്കിയത്. വര്‍ണാഭമായ പരസ്യങ്ങള്‍ നല്‍കിയും പെരുന്നാള്‍ സ്‌പെഷല്‍ കലക്ഷനുകള്‍ ഒരുക്കിയും വന്‍കിട വസ്ത്ര വ്യാപാരികള്‍ കച്ചവടം ലക്ഷ്യമിട്ടപ്പോള്‍ ഏവര്‍ക്കും താങ്ങാവുന്ന വിലനിരക്കുമായാണ് ചെറുകിട കച്ചവടക്കാര്‍ രംഗത്തെത്തിയത്.
റമദാന്‍ വ്രതാരംഭത്തോടെ തന്നെ പഴം പച്ചക്കറി വിപണി സജീവമാണെങ്കിലും പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇവിടെയും കൂടുതല്‍ തിരക്കനുഭവപ്പെടുന്നുണ്ട്. വില വര്‍ധനവില്‍ കാര്യമായ മാറ്റമില്ലെങ്കിലും വില്‍പനയില്‍ കുറവുണ്ടായിട്ടില്ല. ഉച്ചയ്ക്കു ശേഷമാണ് നഗരം ശരിക്കും ജനത്തിരക്കില്‍ വീര്‍പ്പുമുട്ടിയത്. കാറുകളിലും ഇരുചക്രവാഹനങ്ങളിലുമായി കൂടുതല്‍ പേരെത്തിയതും പ്രധാന ജങ്ഷനുകളിലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തന രഹിതമായതും ഗതാഗത തടസവുമുണ്ടാക്കി. മതസൗഹാര്‍ദവും വ്രതശുദ്ധിയുടെ മഹത്വവും വിളിച്ചോതാന്‍ ഇഫ്താര്‍ സംഗമങ്ങളുമായി രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സംഘടനകളും സജീവമായി രംഗത്തുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  19 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  34 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago