കേരളത്തില്‍ ഭൂപരിഷ്‌കരണ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് സി.കെ.ജി: പി.സി വിഷ്ണുനാഥ്
തലശ്ശേരി: കേരളത്തില്‍ ഭൂപരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് കോണ്‍ഗ്രസ് നേതാവ് സി.കെ ഗോവിന്ദന്‍ നായരായിരുന്നുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. ജവഹര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ സി.കെ ഗോവിന്ദന്‍ നായര്‍ അനുസമരണ സമ്മേളനവും പുരസ്‌ക്കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1920-ലെ മഞ്ചേരി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പാട്ടക്കുടിശ്ശികയെയും കുടിയായ്മയെയും കുറിച്ച് സി.കെ.ജി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍ സി.കെ.ജി അനുസ്മരണ പ്രഭാഷണം നടത്തി. എം.പി മുരളി, കെ.പി തോമസ്, ഉസ്മാന്‍ പി വടക്കുമ്പാട്, കെ.ഇ പവിത്രരാജ് എന്നിവര്‍ സംസാരിച്ചു. കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌ക്കാരം നല്‍കിയ ശ്രീധരന്‍ ചമ്പാട്, ഫോട്ടോഗ്രാഫിയില്‍ വിവിധ അവാര്‍ഡുകള്‍ നേടിയ പ്രശാന്ത് പട്ടന്‍, നര്‍മവേദിയുടെ പ്രണയഗാന രചനയില്‍ സമ്മാനം നേടിയ ടി.പി അനില്‍കുമാര്‍ കാവുംഭാഗം എന്നിവരെയും പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയവരെയും അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."