പി ജയരാജന്റേത് മറുപടി അര്‍ഹിക്കാത്ത പ്രസ്താവന: കെ സുരേന്ദ്രന്
കണ്ണൂര്‍: ജനാധിപത്യാവകാശങ്ങളുടെ സംരക്ഷണത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജാഥ കുട്ടിമാക്കൂലിലേക്കു തന്നെയാണെന്നും ഇതുമായി ബന്ധപ്പെട്ട് പി ജയരാജന് നടത്തിയ പ്രസ്താവന മറുപടി അര്‍ഹിക്കാത്തതാണെന്നും ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. കുട്ടിമാക്കൂലിലേക്ക് ജാഥ നടത്തി മഞ്ഞോടിയിലേക്ക് പ്രവര്‍ത്തകര്‍ മടങ്ങുന്നത് സി.കെ.ജി അനുസ്മരണസമ്മേളനം കൂടിയുള്ളതിനാലാണ്. കുട്ടിമാക്കൂലിലേക്ക് പോകാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ധൈര്യമില്ലെന്നാണ് ജയരാജന് പറയുന്നത്. സി.ബി.ഐ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ മുട്ടുവേദന വന്നും നെഞ്ചിടിപ്പു കൂടിയും ആശുപത്രികളെ അഭയകേന്ദ്രമാക്കിയും ഒളിച്ചു കളിച്ച ജയരാജന്റെ ധൈര്യം സകലരും കണ്ടതാണെന്നും സുരേന്ദ്രന് പറഞ്ഞു. കുട്ടിമാക്കൂലിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ജാഥയുടെ നിറം കെടുത്താന്‍ കപടപ്രചാരണങ്ങള്‍ കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."