ഉ.കൊറിയ റോക്കറ്റ് എന്‍ജിന്‍ പരീക്ഷിച്ചു
പ്യോങ്്‌യാങ്: ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ള റോക്കറ്റ് എന്‍ജിന്‍ വിക്ഷേപിച്ചതായി ഉത്തര കൊറിയ. ദേശീയ മാധ്യമമാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണത്തെ ചരിത്രപരമെന്നും റോക്കറ്റ് വ്യവസായത്തിലെ പുതിയ തുടക്കം എന്നുമാണ് ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ വിശേഷിപ്പിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
റോക്കറ്റ് പരീക്ഷണത്തോടെ ഉത്തര കൊറിയ ലോകോത്തര നിലവാരത്തിലുള്ള ഉപഗ്രഹവിക്ഷേപണത്തിന് പ്രാപ്തി നേടിയെന്നും വാര്‍ത്താ ഏജന്‍സി പറഞ്ഞു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ചൈന സന്ദര്‍ശിക്കുന്ന സമയത്താണ് വിക്ഷേപണമെന്നത് ശ്രദ്ധേയമാണ്. ഉത്തര കൊറിയയുടെ സുപ്രധാന സൈനിക സഖ്യകക്ഷിയാണ് ചൈന. റോക്കറ്റ് എന്‍ജിനുകള്‍ മിസൈലുകളായും ഉപയോഗിക്കാനാകും.
നേരത്തെ ഉ.കൊറിയ അഞ്ചു ആണവ പരീക്ഷണങ്ങളും ഹൈഡ്രജന്‍ ബോംബ് പരീക്ഷണവും നടത്തിയിരുന്നു. ട്രംപിന്റെ മുന്നറിയിപ്പിനെ അവഗണിച്ചാണ് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണം നടത്തുന്നത്. ഉ.കൊറിയക്കെതിരേയുള്ള സൈനിക നടപടി മേശപ്പുറത്താണെന്ന് കഴിഞ്ഞ ദിവസം യു.എസ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."