പെറുവില്‍ പ്രളയവും മണ്ണിടിച്ചിലും: 72 മരണം
ലിമ: എല്‍നിനോയെ തുടര്‍ന്ന് പെറുവില്‍ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 72 മരണം. റോഡുകളും പാലങ്ങളും തകര്‍ന്നതിനെ തുടര്‍ന്ന് മിക്ക പ്രദേശങ്ങളും ഒറ്റപ്പെട്ടു. കുടിവെള്ളക്ഷാമവും രൂക്ഷമായി. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 72 മരണം സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഒരാഴ്ചയായി തുടരുന്ന കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. മിക്ക നദികളും കരകവിഞ്ഞു. 10 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. വടക്കന്‍ പെറുവിലെ ഒട്ടോസോ ടൗണില്‍ 10 പേര് വെള്ളിയാഴ്ച മരിച്ചു. ട്രക്ക് ഗര്‍ത്തത്തിലേക്ക് മറിഞ്ഞാണ് ഏഴു പേര് മരിച്ചത്. ലിമയെയും രാജ്യത്തിന്റെ മറ്റുഭാഗങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേ മണ്ണിടിച്ചിലില്‍ തകര്‍ന്നു.
വടം കെട്ടിയാണ് രക്ഷാപ്രവര്‍ത്തകര്‍ വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നത്. പസഫിക് സമുദ്രത്തില്‍ എല്‍നിനോയെ തുടര്‍ന്ന് ഉപരിതല താപനില വര്‍ധിച്ചതാണ് മഴയ്ക്ക് കാരണമായത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 760 ദശലക്ഷം ഡോളര്‍ സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."