കൈവരി തകര്‍ന്ന കലുങ്ക് അപകട ഭീഷണിയാകുന്നു
കറുകച്ചാല്‍: കൈവരി തകര്‍ന്ന കലുങ്ക് അപകട ഭീഷണിയുയര്‍ത്തുന്നു.ചങ്ങനാശ്ശേരി -വാഴൂര്‍ റോഡില്‍ നെത്തല്ലൂര്‍ ക്ഷേത്രത്തിന് മുന്‍വശത്തെ കലുങ്കിന്റെ കൈവരിയാണ് തകര്‍ന്നത്.
കാലപ്പഴക്കത്താല്‍ തകര്‍ന്ന കലുങ്കില്‍ മാസങ്ങള്‍ക്ക് മുമ്പ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചതോടെയാണ് കൈവരികള്‍ ഭാഗികമായി തകര്‍ന്നത്. തിരക്കേറിയ റോഡില്‍ ഈ ഭാഗത്ത് ആവശ്യമായ വീതി ഇല്ലാത്തതും കൈവരികള്‍ തകര്‍ന്നതിനാലും വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു.
കലുങ്ക് തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നാളിതുവരെയായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതേത്തുടര്‍ന്ന് അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി കൊടികള്‍ സ്ഥാപിക്കുകയും മരക്കഷണങ്ങള്‍ കൊണ്ട് കൈവരി സ്ഥാപിക്കുകയും ചെയ്തു.
ആയിരത്തോളം വാഹനങ്ങള്‍ ദിനംപ്രതി കടന്നു പോകുന്ന റോഡിലെ കലുങ്കിന്റെ കൈവരികള്‍ ഉടന്‍ പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."